ജുബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2024-നു വർണ്ണാഭമായ സമാപനം

ജുബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2024-നു വർണ്ണാഭമായ സമാപനം
ജുബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2024-നു വർണ്ണാഭമായ സമാപനം
Share  
2024 Apr 13, 10:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കുവൈറ്റ് : ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2024 സമാപിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും, മഹാഇടവക സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി.


കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയെ തുടർന്ന് ഓ.വി.ബി.എസ്. ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഓ.വി.ബി.എസ്. ഡയറക് ടർ ഫാ. റിനിൽ പീറ്റർ, മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഓ.വി.ബി.എസ്. സൂപ്രണ്ട് മാത്യൂ ജോർജ്ജ്, സണ്ഡേസ്ക്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി.എസ്. ഡെപ്യൂട്ടി സൂപ്രണ്ട് ജോമോൻ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 


ഓ.വി.ബി.എസ്. സ്റ്റാർ-2024 ആയി റീൻ മേരി ജോണിനെയും, റണ്ണർ-അപ്പായി റിയാ മറിയം ജോസിനെയും തെരഞ്ഞെടുത്തു.


നമുക്ക് പ്രാർത്ഥിക്കാം എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച അവധിക്കാല വേദപഠന ക്ലാസിൽ 600-ഓളം കുട്ടികളും 70-ഓളം അദ്ധ്യാപകരും പങ്കെടുത്തു. സീനിയർ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, ഓ.വി.ബി.എസ്. ഗായക സംഘത്തിന്റെ ഗാനലാപനം, കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സമാപന ചടങ്ങുകൾക്ക് കൊഴുപ്പേകി. സണ്ഡേസ്ക്കൂൾ ഹെഡ്ബോയ് തോമസ് വി. ജോൺ, ഹെഡ്ഗേൾ ജാൻവി സൂസൻ ജോൺ എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. അനുഗ്രഹ സൂസൻ വർഗീസ്, നേഹാ സാറാ വർഗീസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.

cover

ചടങ്ങിന്റെ വിശദമായ കാഴ്ച്ചയ്ക്ക്

ലിങ്കിൽ ക്ലിക്ക് ചെയ്‌താലും 


https://online.fliphtml5.com/aithv/lsmv/

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal