കോവിഡ് വാക്സിനെതിരെ ട്വീറ്റ്; ഇന്ത്യൻ ഡോക്ടർക്ക് കേസ് നടത്താൻ വേണ്ടത് രണ്ടു കോടി -പ്രതികരിച്ച് ഇലോൺ മസ്ക്

കോവിഡ് വാക്സിനെതിരെ ട്വീറ്റ്; ഇന്ത്യൻ ഡോക്ടർക്ക് കേസ് നടത്താൻ വേണ്ടത് രണ്ടു കോടി -പ്രതികരിച്ച് ഇലോൺ മസ്ക്
കോവിഡ് വാക്സിനെതിരെ ട്വീറ്റ്; ഇന്ത്യൻ ഡോക്ടർക്ക് കേസ് നടത്താൻ വേണ്ടത് രണ്ടു കോടി -പ്രതികരിച്ച് ഇലോൺ മസ്ക്
Share  
2024 Mar 29, 12:23 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY



കോവിഡ് പിടിമുറുക്കിയപ്പോൾ കനേഡിയൻ സർക്കാരിന്റെ ലോക്ഡൗണും വാക്സിനേഷനും അടക്കമുള്ള പ്രതിരോധ മാർഗങ്ങളെ ട്വിറ്ററിലൂടെ ചോദ്യം ചെയ്ത ഡോക്ടർ നേരിട്ടത് വലിയ നിയമനടപടി. കോവിഡുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിൽ ഇന്ത്യൻ വംശജയും കാനഡയിലെ ഫിസിഷ്യനുമായ ഡോ. കുൽവിന്ദർ കൗർ ഗില്ലിന് കേസ് നടത്താൻ വേണ്ടത് 300,000 കനേഡിയൻ ഡോളറാണ് (ഏതാണ്ട് രണ്ടുകോടി രൂപ).


ക്രൗഡ് ഫണ്ടിങ്ങുൾപ്പെടെ നടത്തിയിട്ടും ഇത്രയും തുക സമാഹരിക്കാൻ ഡോക്ടർക്ക് സാധിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോയതിനാല്‍ കരുതിയ പണത്തിന്‍റെ നല്ലൊരു ശതമാനം നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഗില്ലിന് പിന്തുണയുമായി സഹായവുമായി എത്തിയിരിക്കുകയാണ് എക്സ് ഉടമ ഇലോൺ മസ്ക്. ശനിയാഴ്ചയാണ് ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ച് മസ്ക് അറിഞ്ഞത്. പിന്നാലെ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.

സർക്കാരിന്റെ കോവിഡ് ലോക്ഡൗണിനും വാക്സിനേഷനുമെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമങ്ങൾ കടുത്ത വിമർശനമാണ് ഗില്ലിനെതിരെ ഉയർത്തിയത്. തുടർന്ന് പഴയ ട്വിറ്റർ മാനേജ്മെന്റ് അവരെ സെൻസർ ചെയ്യുകയും മറ്റ് അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തു. തന്റെ പോസ്റ്റിനെ വിമർശിച്ച ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമായി 23 പേര്‍ക്കെതിരെ ഡോക്ടര്‍ ഗില്‍ മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നു. എന്നാല്‍ അത് കോടതി തള്ളി. മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരും ട്വിറ്ററിന്‍റെ പഴയ മാനേജ്മെന്‍റുമാണ് ഡോക്ടര്‍ക്കെതിരെ കേസുമായി എത്തിയത്.


(വാർത്ത കടപ്പാട്: മാധ്യമം)


Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY