ഗസ്സയിൽ വെടിനിർത്തൽ; ​ യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ അമേരിക്ക

ഗസ്സയിൽ വെടിനിർത്തൽ; ​ യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ അമേരിക്ക
ഗസ്സയിൽ വെടിനിർത്തൽ; ​ യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ അമേരിക്ക
Share  
2024 Mar 22, 09:13 AM
VASTHU
MANNAN



ഗസ്സയിൽ വെടിനിർത്തലിന്​ ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന്​ യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന്​ അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന്​ യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്​തമാക്കിയ സാഹചര്യത്തിലാണ്​ സ്വന്തം നിലക്ക്​ യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്​. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന്​ രാത്രി തന്നെ വോട്ടിനിടും എന്നാണ്​ സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തി​ന്‍റെ അടിസ്​ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ്​ പ്രമേയം കൊണ്ടുവരുന്ന​തെന്ന്​ യു.എന്നിലെ യു.എസ്​ അംബാസഡറുടെ വക്​താവ്​ അറിയിച്ചു.

ഖത്തറിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദൽനീക്കം ശക്​തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്​​. യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകന്‍റെ ആറാമത്​ പശ്ചിമേഷ്യൻ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയിൽ പരമാവധി സഹായം ഉറപ്പാക്കാൻ അമേരിക്ക വീണ്ടും ഇ​സ്രായേലിനോട്​ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ഏറ്റവും വലിയ അബദ്ധമായി മാറുമെന്നും ഹമാസിനെ അമർച്ച ചെയ്യാൻ അത്​ പര്യാപ്​തമാകില്ലെന്നും ആൻറണി ബ്ലിൻകൻ പറഞ്ഞു. ഇസ്രായേലിന്​ പരമാവധി ആയുധസഹായം നൽകി മേഖലയിൽ സമാധാനത്തിന്​ ആഹ്വാനം ചെയ്യുന്ന അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പുതിയ സന്ദർശനത്തിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന്​ ഫലസ്​തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

(വാർത്ത കടപ്പാട്: മീഡിയ വൺ)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2