കുവൈറ്റ് : പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് ടീമായ റോയൽ സ്ട്രൈക്കേഴ്സ് ടീം അംഗങ്ങളുടെ കുടുംബസംഗമവും, കുവൈറ്റ് കേരളാ ഡിസ്ട്രിക്ട് ലീഗ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായതിന്റെ ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ ചാച്ചൂസ് ഹാളിൽ വെച്ച് നടത്തിയ കുടുംബസംഗമത്തിന്റെ ഉദ്ഘാടനം സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സഹവികാരിയും, പത്തനംതിട്ട ജില്ലാ സ്വദേശിയുമായ റവ. ഫാ. ലിജു കെ. പൊന്നച്ചൻ നിർവ്വഹിച്ചു. റോയൽ സ്ട്രൈക്കേഴ്സ് ടീമിന്റെ പ്രസിഡന്റ് ദീപക്ക് അലക്സ് പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ടീമിന്റെ ക്യാപ്റ്റൻ പ്രശാന്ത് കെ.പി., ടീമിന്റെ ജേഴ്സി സ്പോൺസർ ഹായാ റസ്റ്റോറന്റ് പാർട്ണർ എബ്രഹാം ജോൺ, ടീം അംഗം മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടികൾക്ക് കോശി, ദിലീപ്, രാഹുൽ, ദിനേശ് എന്നിവർ നേതൃത്വം നൽകി. കെ.കെ.ഡി.എൽ സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ തൃശ്ശൂർ ലയൺസിനെയും, ഫൈനലിൽ കാസർഗോഡ് ജില്ലാ ക്രിക്കറ്റ് ടീമിനെയും പരാജയപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാം തവണയും റോയൽ സ്ട്രൈക്കേഴ്സ് വിജയികളായിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group