വാഷിംഗ്ടൺ : ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. 22 മണിക്കൂറും 32 മിനിറ്റും നീണ്ട ദൗത്യത്തിനൊടുവിൽ സ്റ്റാർഷിപ്പ് റോക്കറ്റ് സുരക്ഷിതമായി ലോഞ്ച് പാഡിൽ തിരിച്ചിറങ്ങി. വിക്ഷേപണത്തറയിലെ കൂറ്റൻ യന്ത്രക്കൈകൾ ഉപയോഗിച്ചാണ് തിരിച്ചിറങ്ങിയ റോക്കറ്റിനെ വിജയകരമായി പിടിച്ചെടുത്തത്. ഇന്നലെ പുലർച്ചെ 4:17-ന് വിക്ഷേപിച്ച റോക്കറ്റ് 14 തവണ ഭൂമിയെ ചുറ്റിയ ശേഷമാണ് ഇന്ത്യൻ സമയം 2:50-ന് തിരിച്ചെത്തിയത്.
സ്റ്റാർഷിപ്പിന്റെ പതിനഞ്ചാം പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദൗത്യത്തിനിടെ 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനും റോക്കറ്റിന് സാധിച്ചു. ഇതോടെ സമ്പൂർണ്ണ പുനരുപയോഗ റോക്കറ്റ് എന്ന ലക്ഷ്യത്തിലേക്ക് സ്പേസ് എക്സ് കൂടുതൽ അടുത്തിരിക്കുകയാണ്. എങ്കിലും, റോക്കറ്റിന്റെ ഒന്നാം ഘട്ടമായ ബൂസ്റ്റർ ഇന്നലെ കടലിലാണ് പതിച്ചത്; ബൂസ്റ്റർ റിക്കവറി കൂടി വിജയിച്ചിരുന്നെങ്കിൽ ദൗത്യം സമ്പൂർണ്ണ നേട്ടമാകുമായിരുന്നു.
സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറക്കിയതിലുള്ള സന്തോഷം സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പങ്കുവെച്ചു. ചരിത്രനേട്ടത്തിന് പിന്നാലെ ലോകമെമ്പാടുനിന്നും സ്പേസ് എക്സിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ദൗത്യം ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെയാണ് തോന്നിയതെന്ന് ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ പ്രതികരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































