ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണയായി. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പൊതു പരാമർശം പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും സംയുക്ത പ്രഖ്യാപനം ശക്തമായി അപലപിക്കും. എന്നാൽ യു.എസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ എടുത്ത് പറഞ്ഞ് വിമർശിക്കില്ലെന്നാണ് വിവരങ്ങൾ.
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന നിർദ്ദേശവും സഹകരണത്തിനുള്ള പത്ത് പുതിയ വഴികളും പ്രഖ്യാപനത്തിൽ മുന്നോട്ടുവെക്കും. ഇതിനിടെ, ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന ധാരണകൾ എത്രയും വേഗം നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ വലിയ സമാനതകളുണ്ടെന്നും ഇറാൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































