റവ.ഫാ. ജോജി കെ. ജോയിക്ക് ഊഷ്മളമായ സ്വീകരണം നൽകി

റവ.ഫാ. ജോജി കെ. ജോയിക്ക് ഊഷ്മളമായ സ്വീകരണം നൽകി
റവ.ഫാ. ജോജി കെ. ജോയിക്ക് ഊഷ്മളമായ സ്വീകരണം നൽകി
Share  
എഴുത്ത്

News desk

2026 Sep 03, 12:21 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കുവൈറ്റ്: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട നുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷൻ 2026 നും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അടൂര്‍-കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും, കടമ്പനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും, ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലും അനുഗ്രഹീത വചനപ്രഘോഷകനുമായ റവ. ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയാ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.


2026 സെപ്തംബർ 1, 2, 3, 6 എന്നീ തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വെച്ച് കൺവെൻഷനും, 7-‍ാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ്‌ വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU