മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ലേറെ പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ലേറെ പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി, 800-ലേറെ പേരെ കാണാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Share  
എഴുത്ത്

News desk

2026 Aug 27, 08:47 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 800-ലധികം പേരെ കാണാതായതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. കാണാതായവരിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 466 പേർ വിനോദസഞ്ചാരികളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് പ്രളയത്തിന് കാരണമായതെന്നാണ് വിവരം. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും തകർന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


​ദുരന്തബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കുമായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ് ലൈൻ തുറന്നു. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ, വിദേശകാര്യ മന്ത്രാലയത്തിന്റെ 0086 139 8999 0012, 0086 185 1428 4905 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. അതേസമയം, മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w