ലക്സംബർഗിൽ ആയിരങ്ങളെ സാക്ഷിയാക്കി ഗുരുദേവ് ശ്രീ ശ്രീരവിശങ്കർജിയുടെ ധ്യാന-ജ്ഞാന സദസ്സ്; 'ലക്സംബർഗ് സമാധാന പുരസ്കാരവും' സമ്മാനിക്കും

ലക്സംബർഗിൽ ആയിരങ്ങളെ സാക്ഷിയാക്കി ഗുരുദേവ് ശ്രീ ശ്രീരവിശങ്കർജിയുടെ ധ്യാന-ജ്ഞാന സദസ്സ്; 'ലക്സംബർഗ് സമാധാന പുരസ്കാരവും' സമ്മാനിക്കും
ലക്സംബർഗിൽ ആയിരങ്ങളെ സാക്ഷിയാക്കി ഗുരുദേവ് ശ്രീ ശ്രീരവിശങ്കർജിയുടെ ധ്യാന-ജ്ഞാന സദസ്സ്; 'ലക്സംബർഗ് സമാധാന പുരസ്കാരവും' സമ്മാനിക്കും
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2026 Jun 19, 02:51 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ലക്സംബർഗ്: "സമാധാനം എന്നത് കേവലം യുദ്ധങ്ങളോ രക്തച്ചൊരിച്ചിലുക ളോ ഇല്ലാത്ത അവസ്ഥ മാത്രമല്ല. അത് നമ്മുടെ ഉള്ളിൽ വളർത്തിയെടുക്കേ ണ്ട പോസിറ്റീവായ ഒരു മാനസികാവസ്ഥയാണ്. ആന്തരിക സമാധാനത്തി ലൂടെ മാത്രമേ കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും യഥാർത്ഥ മാറ്റം കൊണ്ടുവരാൻ സാധിക്കൂ."—


മാനസികാരോഗ്യത്തിൻ്റെയും സന്ദേശവുമായി ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കർ ലക്സംബർഗിൽ ആയിരങ്ങളെ സാക്ഷിയാക്കി നയിച്ച പ്രൗഢഗംഭീരമായ ധ്യാന-ജ്ഞാന സദസ്സിന് ലക്സംബർഗിൽ ആയിരങ്ങൾ പങ്കെടുത്തു.


ഡോമ്മൽഡാഞ്ചിലെ പാർക്ക് ഹോട്ടൽ അൽവിസെയിൽ (Parc Hotel Alvisse) സംഘടിപ്പിച്ച 'ഓൾ യു വാണ്ടഡ് ടു നോ എബൗട്ട് ലൈഫ്' (All You Wanted to Know About Life) എന്ന സവിശേഷ പരിപാടിയിൽ യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു ജനസഞ്ചയമാണ് അണിനിരന്നത്.


ദൈനംദിന മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനും, ശാന്തവും ആനന്ദഭരിതവുമായ ജീവിതം നയിക്കാനുമുള്ള പ്രായോഗിക ജ്ഞാനവും, ഗുരുദേവൻ്റെ നേതൃത്വത്തിലുള്ള ആഴത്തിലുള്ള കൂട്ടായ ധ്യാനവും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി.


പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ലളിതവും നർമ്മം കലർന്നതുമായ ശൈലിയിൽ അദ്ദേഹം മറുപടി നൽകി. ലക്സംബർഗ് സമാധാന പുരസ്കാരം ഇന്ന് സമ്മാനിക്കുംഈ ചരിത്രപരമായ സദസ്സിന് പിന്നാലെ,

luxam

ലോകമെമ്പാടും സമാധാന ശ്രമങ്ങൾക്കും മാനസിക വ്യക്തിത്വ വികാസത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി ഈ വർഷത്തെ ലക്സംബർഗ് സമാധാന പുരസ്കാരം (Luxembourg Peace Prize for Outstanding Inner Peace) ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന് സമ്മാനിക്കും. 


ഇറാഖ്, കൊളംബിയ, കാശ്മീർ തുടങ്ങിയ സംഘർഷ ബാധിത മേഖലകളിൽ അദ്ദേഹം നടത്തിയ വിജയകരമായ സമാധാന ചർച്ചകളും ആശ്വാസ പ്രവർത്തനങ്ങളും പരിഗണിച്ചാണ് 14-ാമത് വാർഷിക സമാധാന പുരസ്കാര ചടങ്ങിൽ ഈ ആദരം നൽകുന്നത്. ഇതിനുശേഷം അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി ജർമ്മനിയിലെ കൊളോണിൽ നടക്കുന്ന വിപുലമായ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

725560690_122105540103333418_7395986602173935561_n_1781857082
nishanth---copy---copy
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w