23 വർഷത്തെ കാത്തിരിപ്പ്; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കജിയ്ക്ക് മാസിഡോണിയയിൽ രാജകീയ സ്വീകരണം

23 വർഷത്തെ കാത്തിരിപ്പ്; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കജിയ്ക്ക് മാസിഡോണിയയിൽ രാജകീയ സ്വീകരണം
23 വർഷത്തെ കാത്തിരിപ്പ്; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കജിയ്ക്ക് മാസിഡോണിയയിൽ രാജകീയ സ്വീകരണം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 14, 08:44 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

സ്കോപ്ജെ (മാസിഡോണിയ): ആഗോള സമാധാന ദൂതനും ആർട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജിക്ക് മാസിഡോണിയയിൽ ഊഷ്മളവും സൌഹൃദപരവുമായ സ്വീകരണം. മാസിഡോണിയയിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ-വിദേശവ്യാപാര മന്ത്രി തിംചോ മുചുൻസ്കി (Timčo Mucunski) നേരിട്ടെത്തി ഔദ്യോഗികമായി വരവേൽപ്പുനല്കി .


ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഗുരുദേവ് മാസിഡോണിയയി ൽ എത്തിച്ചേർന്നിരിക്കുന്നത്. കഴിഞ്ഞ 23 വർഷമായി മാസിഡോണിയയി ലെ ജനങ്ങൾ തന്നെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ടിരിക്കു കയായിരുന്നുവെ ന്നും, ഒടുവിൽ അവരുടെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും സന്ദർശന വേളയിൽ ഗുരുദേവ് വ്യക്തമാക്കുകയുണ്ടായി. 

വർഷങ്ങളായുള്ള മാസിഡോണിയൻ ജനതയുടെ സ്നേഹപൂർവ്വമായ ക്ഷണത്തെയും പ്രാർത്ഥനയെയും മാനിച്ചാണ് അദ്ദേഹം ഈ സന്ദർശനം നടത്തിയത്.


മാനവിക മൂല്യങ്ങൾ ചർച്ചയായി

സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി തിംചോ മുചുൻസ്കിയുമാ യി ഗുരുദേവ് കൂടിക്കാഴ്ച നടത്തി. ആഗോള സമാധാനം, മാനസികാരോഗ്യം, മാനവിക മൂല്യങ്ങളുടെ വളർച്ച, സമൂഹത്തിൽ ആർട്ട് ഓഫ് ലിവിങ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഇരുവർക്കുമിടയിൽ വിശദമായ ചർച്ചകൾ നടന്നു.


ഗുരുദേവിനെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മന്ത്രി തിംചോ മുചുൻസ്കി വ്യക്തിമാക്കി. കൂടിക്കാഴ്ച വളരെ പോസിറ്റീവും ഫലപ്രദവുമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. "മാസിഡോണിയൻ വിദേശകാര്യ-വിദേശവ്യാപാര മന്ത്രി തിംചോ മുചുൻസ്കി എന്നെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു" എന്ന് ഗുരുദേവും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചു.


ലോകമെമ്പാടും സമാധാനത്തിന്റെയും മാനസിക സമ്മർദ്ദമില്ലാത്ത സമൂഹത്തിന്റെയും സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഗുരുദേവന്റെ ഈ സന്ദർശനം. മാസിഡോണിയൻ ജനതയും ഭരണാധികാരികളും വലിയ ആദരവോടെയും ആവേശത്തോടെയുമാണ് ഗുരുദേവന്റെ സന്ദർശനത്തെ വരവേറ്റത്.

723197062_1528380608655582_8105684684003556937_n
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK