അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയെ വൻ യുദ്ധത്തിന്റെ നിഴലിലാക്കുന്നു. ഇസ്രയേലിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ മേഖല സ്തംഭിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായിരിക്കുകയാണ്.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്ത അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണതാണ് അപകടത്തിന് കാരണമായത്. ഇതേത്തുടർന്ന് യുഎഇയിലുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ കാരണങ്ങളാൽ മേഖലയിലെ വിമാന സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയും ഇറാൻ ശക്തമായ മിസൈൽ വർഷം നടത്തി. ബഹ്‌റൈനിൽ ഉഗ്രസ്ഫോടനങ്ങൾ നടന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനിക സാന്നിധ്യമുള്ള മേഖലകളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
നേരത്തെ ഇസ്രയേലിലെ വിവിധ നഗരങ്ങളിലേക്ക് ഇറാൻ കൂട്ടത്തോടെ മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇസ്രയേൽ സൈന്യം ആക്രമണം സ്ഥിരീകരിക്കുകയും രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത നീക്കങ്ങൾക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്നാണ് ഇറാന്റെ വിശദീകരണം. മേഖലയിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








