മരുഭൂമിയിൽ മലയാളപ്പെരുമയുടെ ആഘോഷം; പൊന്നാനി സംഗമോത്സവം 2026 ആവേശകരമായി
കുവൈത്ത് സിറ്റി: പ്രവാസലോകത്തെ മലയാളി കൂട്ടായ്മയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും അടയാളമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യൂ.എഫ്) സംഘടിപ്പിച്ച 'പൊന്നാനി സംഗമോത്സവം - 2026' ശ്രദ്ധേയമായി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം കൊണ്ട് സാംസ്കാരിക പെരുമയുടെ ആഘോഷമായി മാറി.
പി.സി.ഡബ്ല്യൂ.എഫ് പ്രസിഡന്റ് പി. അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വൈസറി ബോർഡ് ചെയർമാൻ യു. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപ്പറേഷൻസ് അസിം സേട്ട് സുലൈമാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സംഘടനയുടെ കായിക മികവ് വിളിച്ചോതുന്ന പി.സി.ഡബ്ല്യൂ.എഫ് ഫുട്‌ബാൾ ടീമിനുള്ള പുതിയ ജേഴ്‌സിയുടെ പ്രകാശനം ഇർഷാദ് ഉമർ, ആർ.വി. നവാസ്, മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് നിർവഹിച്ചു.
വനിതാ വിഭാഗം പ്രസിഡന്റ് റൂക്കിയ ബീവി, ട്രഷറർ അനൂപ് ഭാസ്കർ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി, വനിതാ വിഭാഗം സെക്രട്ടറി സ്വർഗ സുനിൽ, ട്രഷറർ ഫെമിന ഷറഫുദ്ദിൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ കെ.കെ. ഷെരീഫ് സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ മുന്ന നന്ദിയും രേഖപ്പെടുത്തി.
സംഗമോത്സവത്തിന് മാറ്റ് കൂട്ടിക്കൊണ്ട് പ്രശസ്ത ഗായകൻ താജുദ്ദീൻ വടകരയും ഇവന്റ് ഫാക്ടറി മ്യൂസിക് ബാൻഡും നയിച്ച സംഗീതനിശ കാണികളെ ആവേശത്തിലാഴ്ത്തി. മല്ലിക ലക്ഷ്മി, ശ്രേയ സുനിൽ, അർജുൻ സുനിൽ, ഇൽഹാം, ലിസബേൽ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
ഫൈഹ, ഐസ, വൈഡൂര്യ സുഹേഷ്, നാജിയ, അഫ്ഷിൻ, സിദ്റ, ഇശൽ, ജാലിബ ഷെസ എന്നിവർ അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും കാണികളുടെ കയ്യടി നേടി. മർലിൻ പരിപാടിയുടെ അവതാരകയായിരുന്നു.
ജറീഷ് ഹാഷിം, കെ. നാസർ, ആർ.വി. സിദ്ധിഖ്, എം.വി. സുമേഷ്, കെ.വി. യുസഫ്, പ്രശാന്ത് കവളങ്ങാട്, റഹിം പി.വി. എന്നിവർ സംഗമോത്സവത്തിന് നേതൃത്വം നൽകി. മലാരണ്യത്തിലും മലയാളിത്തം തുളുമ്പുന്ന ഈ കൂട്ടായ്മ പ്രവാസ ലോകത്തെ പൊന്നാനിക്കാരുടെ ഐക്യത്തിന്റെ വിളംബരമായി മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










