ഹസീനയുടെ പ്രസ്‌താവനകൾ: ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

ഹസീനയുടെ പ്രസ്‌താവനകൾ: ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്
ഹസീനയുടെ പ്രസ്‌താവനകൾ: ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്
Share  
2025 Dec 15, 08:48 AM

ധാക്ക: ബഹുജനപ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച് നാടുവിട്ട് ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്ത‌ാവനകൾ പ്രകോപനപരമെന്ന് ബംഗ്ലാദേശ്. ഇന്ത്യൻ സ്ഥാനപതി പ്രണയ് വർമയെ വിളിച്ചുവരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിലുള്ള ആശങ്കകൾ വ്യക്തമാക്കി.


'വരാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ക്രമസമാധാനം തകർക്കാൻ തൻ്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്നതരത്തിലുള്ള ഹസീനയുടെ പ്രസ്‌താവനകൾ തുടരാൻ ഇന്ത്യ അനുവദിച്ചതിൽ ബംഗ്ലാദേശ് സർക്കാരിന് ഗുരുതരമായ ആശങ്കയുണ്ട് എന്ന് വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.


വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഹസീനയെ കൈമാറണമെന്ന ആവശ്യവും ആവർത്തിച്ചു.


2026 ഫെബ്രുവരി 12-നാണ് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അവാമി ലീഗ് തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ല.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI