സുഡാനിൽ കുരുന്നുകളുടെ കൂട്ടക്കൊല

സുഡാനിൽ കുരുന്നുകളുടെ കൂട്ടക്കൊല
സുഡാനിൽ കുരുന്നുകളുടെ കൂട്ടക്കൊല
Share  
2025 Dec 07, 07:44 AM
vasthu
BHAKSHASREE
mahathma
mannan
boby

കയ്റോ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നഴ്‌സറി സ്കൂളിനുനേരേ അർധസൈന്യം നടത്തിയ ആക്രമണത്തിൽ 33 കുട്ടികളുൾപ്പെടെ 50 പേർ മരിച്ചു സുഡാൻ സൈന്യവുമായി ഏറ്റുമുട്ടുന്ന അർധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആണ് ആക്രമണം നടത്തിയതെന്ന് മനുഷ്യവാകാശ സംഘടനയായ എമർജൻസി ലോയേഴ്സ് പറഞ്ഞു.


സൗത്ത് കൊർഡോഫാൻ സംസ്ഥാനത്തെ കലോഗിയിലെ നഴ്സറി സ്കൂളിനുനേരേയാണ് ആക്രമണമുണ്ടായതെന്ന് സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക് വെള്ളിയാഴ്‌ച പ്രസ്‌താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശനിയമത്തിന്റെ ലംഘനാണ് ആക്രമണമെന്ന് എമർജൻസി ലോയേഴ്സ് പറഞ്ഞു. മരണസംഖ്യ ഇതിലും കൂടുതലാകാൻ സാധ്യതയുണ്ട്. യുദ്ധമേഖലയിൽ ആശയവിനിമയസംവിധാനങ്ങൾ താറുമാറായതിനാൽ കൃത്യമായ വിവരം ലഭ്യമല്ലെന്ന് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ടുചെയ്‌തു.


സൈന്യവും ആർഎസ്എഫും തമ്മിലുള്ള അധികാരവടംവലിയുടെ ഫലമായി ആരംഭിച്ച യുദ്ധം രണ്ടുവർഷം പിന്നിട്ടിരിക്കയാണ്. എണ്ണസമ്പുഷ്ടമായ കൊർഡോഫാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ യുദ്ധം.


കുട്ടികളെ സ്കൂ‌ളിലിട്ടുകൊല്ലുന്നത് അവരുടെ അവകാശങ്ങളുടെ ഭീകരമായ ലംഘനമാണെന്ന് സുഡാനിലെ യുനിസെഫ് പ്രതിനിധി ഷെൽഡൻ യെറ്റ് പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു.


തെക്കും വടക്കും കൊർഡോഫാൻ സംസ്ഥാനങ്ങളിലായി ഏതാനും ആഴ്ചയ്ക്കുള്ളിൽ നൂറുകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഡാർഫറിൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന പട്ടണമായ എൽ ഫാഷർ പിടിച്ചെടുത്തതിനുശേഷമാണ് ആർഎസ്എഫ് കൊർഡോഫാനിലേക്കു നീങ്ങിയത്.


അതിനിടെ, ഞായറാഴ്‌ച സുഡാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സൗത്ത് കൊർഡോഫാനിലെ കൗഡയിൽ 49 പേർ കൊല്ലപ്പെടുകയുണ്ടായി.


2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ 40,000-ലേറെപ്പേർ മരിച്ചെന്നാണ് കണക്ക്. രാജ്യത്തിനകത്തും പുറത്തുമായി 1.2 കോടിപ്പേർ അഭയാർഥികളായി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan