ബ്രസൽസ്: ഡിജിറ്റൽ പട്ടങ്ങൾ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ 'എക്സി'ന് യൂറോപ്യൻ യൂണിയൻ (ഇയു) വെള്ളിയാഴ്‌ച 12 കോടി യൂറോ (ഏകദേശം 1258 കോടി രൂപ) പിഴയിട്ടു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സർക്കാരുമായി പുതിയ സംഘർഷത്തിനു വഴിതുറക്കുന്ന തീരുമാനമാണിത്.
യൂറോപ്യൻ കമ്മിഷൻ പുതുതായി കൊണ്ടുവന്ന ഡിജിറ്റൽ സേവന നിയമ (ഡിഎസ്എ) പ്രകാരമുള്ള ആദ്യ പിഴശിക്ഷയാണിത്. വ്യക്തി, ബ്രാൻഡ്, കമ്പനി, സംഘടന തുടങ്ങിയവയുടെ അക്കൗണ്ട് വാസ്‌തവത്തിലുള്ളതുതന്നെ എന്നുറപ്പിച്ച് 'എക്സസ് നൽകുന്ന നീല ശരിയടയാളമുൾപ്പെടെ പലതും യൂറോപ്യൻ കമ്മിഷന്റെ സുതാര്യതാ പട്ടങ്ങൾക്ക് അനുസൃതമല്ല എന്നു പറഞ്ഞാണിത്.
2023 ഡിസംബറിലാണ് ഇയു 'എക്സി'നെതിരേ ഡിഎസ്എ പ്രകാരമുള്ള അന്വേഷണം ഔദ്യോഗികമായിത്തുടങ്ങിയത്. ചട്ടലംഘനമുണ്ടായെന്ന് 2024 ജൂലായിൽ കണ്ടെത്തി.
'ട്വിറ്റർ' എന്നപേരിൽ അറിയപ്പെട്ടിരുന്ന കമ്പനി 2022-ൽ മസ്‌ക് ഏറ്റെടുത്തശേഷം 'നീല ശരി'യടയാളം നൽകുന്ന പ്രക്രിയയ്ക്കുൾപ്പെടെ മാറ്റംവന്നു. ആരാണ് അക്കൗണ്ടിനുപിന്നിൽ എന്ന് കൃത്യമായി പരിശോധിക്കാതെ പണംകൊടുക്കുന്ന ആർക്കും ആധികാരികത ഉറപ്പിച്ചുനൽകും എന്ന സ്ഥിതിയായെന്നാണ് ഇയു കണ്ടെത്തിയത്. ഈ വഞ്ചന ഉപയോക്താക്കളെ തട്ടിപ്പുകൾക്ക് ഇരകളാക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ പറഞ്ഞു. പരസ്യം, ഉപയോക്താക്കളുടെ വിവരം ഗവേഷകർക്കു നൽകൽ തുടങ്ങിയ കാര്യങ്ങളിലും ഡിഎസ്എ ചട്ടങ്ങൾ ലംഘിച്ചുവെന്നും പറഞ്ഞു.
യുഎസ് കമ്പനിയായ 'എക്‌സി'ൻ്റെ പേരിൽ നടപടിയെടുക്കുന്നതിനെതിരേ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















