ബെർലിൻ: പതിനെട്ടുവയസ്സുകാർക്ക് സൈന്യത്തിൽ സന്നദ്ധസേവനം ചെയ്യാനുള്ള അവസരം തിരികെക്കൊണ്ടുവരാൻ ജർമനി. ഇതിനുള്ള ബിൽ 272-നെതിരേ 323 വോട്ടിന് പാസായി. ഇതേത്തുടർന്ന് ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും സർക്കാരിനുനേരേ പ്രതിഷേധവുമായി തെരുവിലിറങ്ങി.
സായുധസേനകളിൽ ചേരാൻ തയ്യാറുണ്ടോ എന്നറിയാൻ 2026 ജനുവരിമുതൽ 18 വയസ്സുകാർക്ക് സർക്കാർ ചോദ്യാവലി അയക്കും. എല്ലാ ആൺകുട്ടികൾക്കും ഇതുനിർബന്ധമാണ്. പെൺകുട്ടികൾ താത്‌പര്യമുണ്ടെങ്കിൽമാത്രം ചോദ്യാവലി പൂരിപ്പിച്ചുനൽകിയാൽ മതി.
പുതിയനിയമത്തിനുനേരേ ജർമനിയിലെ 90 നഗരങ്ങളിലും വെള്ളിയാഴ്ച പ്രതിഷേധം നടന്നു. ജീവിതത്തിലെ ആറുമാസം പട്ടാളബാരക്കുകളിൽ കഴിയാനും അപരനെ കൊല്ലുന്നതെങ്ങനെയെന്നു പഠിക്കാനും വയ്യെന്ന് (പ്രതിഷേധക്കാർ പറഞ്ഞു. 18 വയസ്സുകാരുടെ നിർബന്ധിത സൈനികസേവനം 2011-ൽ ആംഗേല മെർക്കൽ ചാൻസലറായിരിക്കേയാണ് നിർത്തിയത്.
യുക്രൈൻയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് സൈനികബലം കൂട്ടാനുള്ള ജർമനിയുടെ നീക്കം. ജർമൻപട്ടാളത്തിൽ ഇപ്പോൾ 1,82,000 അംഗങ്ങളാണുള്ളത്. 2030-ഓടെ ഇത് 2,60,000 ആക്കുകയാണ് ഉദ്ദേശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















