എഐ പാവങ്ങളും സമ്പന്നരും തമ്മിലുള്ള അന്തരം കൂട്ടുമെന്ന് യുഎൻ റിപ്പോർട്ട്

എഐ പാവങ്ങളും സമ്പന്നരും തമ്മിലുള്ള അന്തരം കൂട്ടുമെന്ന് യുഎൻ റിപ്പോർട്ട്
എഐ പാവങ്ങളും സമ്പന്നരും തമ്മിലുള്ള അന്തരം കൂട്ടുമെന്ന് യുഎൻ റിപ്പോർട്ട്
Share  
2025 Dec 03, 08:45 AM
new
mannan

ബാങ്കോക്ക്: നിർമിതബുദ്ധി (എഐ) അതിവേഗം മുന്നേറുന്നത് സമ്പന്നരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം കൂട്ടുമെന്ന് യുണൈറ്റഡ് നേഷൻസ് ഡിവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെ (യു.എൻഡിപി) റിപ്പോർട്ട്. എഐയുടെ പ്രയോജനം വികസിതരാഷ്ട്രങ്ങൾക്കുമാത്രം ലഭിച്ചാൽ ദരിദ്രരാജ്യങ്ങൾ പിന്നോട്ടുപോയേക്കുമെന്നാണ് മുന്നറിയിപ്പ്.


ആരോഗ്യരംഗം, കൃഷി, ദുരന്തനിവാരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ നേട്ടങ്ങൾ നൽകാൻ എഐ ഉപകരിക്കുമെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഡിജിറ്റൽ നൈപുണിയും ഇല്ലാത്ത രാജ്യങ്ങൾ 'പുതിയ ഡിജിറ്റൽ അസമത്വത്തിലേക്ക് തള്ളപ്പെടാനാണ് സാധ്യതയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.


എഐ വലിയ അവസരമാണെങ്കിലും ശരിയായ തയ്യാറെടുപ്പില്ലെങ്കിൽ അത വലിയ അപകടമാകും. എഐ ഉപയോഗിച്ചുള്ള ഡീപ്ഫെയ്ക്ക്, സൈബർ ആക്രമണങ്ങൾ, ഡേറ്റാമോഷണം, സ്വകാര്യതാ ലംഘനം തുടങ്ങിയ പ്രശ്നങ്ങൾ ദരിദ്രരാഷ്ട്രങ്ങളെയാണ് കൂടുതൽ ബാധിക്കുക.


ഡിജിറ്റൽ സൗകര്യങ്ങൾ, വിദ്യാഭ്യാസം, ന്യായമായ അവസരം, സുരക്ഷിതമായ നിയമങ്ങൾ എന്നിവ ഉറപ്പാക്കാതെ എഐ രംഗത്ത് നേട്ടമുണ്ടാകുന്നത് അസമത്വമുണ്ടാക്കും. എല്ലാ രാജ്യങ്ങൾക്കും സാമൂഹികവിഭാഗങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നരീതിയിൽ എഐയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണമെന്നും യു.എൻഡിപി നിർദേശിക്കുന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI