ലണ്ടൻ: സാമൂഹികമാധ്യമങ്ങളിലെ ന്യൂസ് ഫീഡുകൾ സ്ക്രോൾ ചെയ്തുപോകുമ്പോൾ ഉള്ളടക്കംകണ്ട് രക്തസമ്മർദമുയരുന്നതായി തോന്നുന്നവർക്ക് ഒരു സദ്‌വാർത്ത. ഉപയോക്താക്കളിൽ അരിശമുണ്ടാക്കുംവിധമുള്ള ഓൺലൈൻ ഉള്ളടക്കങ്ങൾക്ക് പറയുന്ന 'റേയ്ജ് ബെയ്റ്റ് 2025-ലെ വാക്കായി ഓക്‌സ്‌ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്സ‌്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് (ഒയുപി) തിരഞ്ഞെടുത്തിരിക്കുന്നു. "തങ്ങളുടെ വെബ്പേജിലോ സാമൂഹികമാധ്യമ അക്കൗണ്ടുകളിലോ കാഴ്ച്‌ചക്കാരെ കൂട്ടുകലക്ഷ്യമിട്ട്, ആമുകളിൽ കോപവും വെറുപ്പുമുണ്ടാക്കുന്നതിനായി ബോധപൂർവം പടച്ചുവിടുന്ന ഓൺലൈൻ ഉള്ളടക്കമെന്നാണ് റേയ്‌ജ് ബെയ്‌റ്റിനു നൽകിയ നിർവചനം.
കഴിഞ്ഞ 12 മാസത്തിനിടെ ഈ വാക്കിൻ്റെ ഉപയോഗം മൂന്നിരട്ടിയായെന്ന് പ്രസ് പറയുന്നു. റേയ്ജ് ബെയ്റ്റ് എന്ന പദം 2025-ലാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതെങ്കിലും 2002-ൽ യൂസ്മെറ്റിലെ ഒരു പോസ്റ്റിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
അനന്തമായ ഇന്റർനെറ്റ് സ്‌ക്രോളിങ്ങിലൂടെയുണ്ടാകുന്ന മാനസികക്ഷീണത്തെ സൂചിപ്പിക്കുന്ന 'ബ്രെയ്ൻ റോട്ടാ'യിരുന്നു ഒയുപിയുടെ കഴിഞ്ഞകൊല്ലത്തെ വാക്ക്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















