അഴിമതിക്കേസിൽ ബംഗ്ലാദേശിലെ കോടതി ഷെയ്ക്ക് ഹസീനയെ 21 വർഷത്തെ തടവിന് ശിക്ഷിച്ചു

അഴിമതിക്കേസിൽ ബംഗ്ലാദേശിലെ കോടതി ഷെയ്ക്ക് ഹസീനയെ 21 വർഷത്തെ തടവിന് ശിക്ഷിച്ചു
അഴിമതിക്കേസിൽ ബംഗ്ലാദേശിലെ കോടതി ഷെയ്ക്ക് ഹസീനയെ 21 വർഷത്തെ തടവിന് ശിക്ഷിച്ചു
Share  
2025 Nov 28, 09:28 AM
new
mannan

ധാക്ക: ഭരണവിരുദ്ധപ്രക്ഷോഭം അടിച്ചമർത്തിയതിൻ്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനുപിന്നാലെ, മൂന്ന് അഴിമതിക്കേസുകളിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തെ തടവുശിക്ഷ വിധിച്ചു. സർക്കാർ ഭവനപദ്ധതിയിൽ ഭൂമിയനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള കേസുകളാണിത്.


ഓരോ കേസിനും ഒരുലക്ഷം ടാക്ക (ഏകദേശം 73,170 രൂപ) വീതം പിഴയടയ്ക്കാനും കഴിഞ്ഞില്ലെങ്കിൽ 18 മാസം തടവും വിധിച്ചിട്ടുണ്ട്. ഇതേ അഴിമതിക്കേസിൽ ഹസീനയുടെ മകൻ സജീബ് വസീദ് ജോയ്, മകൾ സൈമ വസീദ് എന്നിവരെ അഞ്ചുവർഷം തടവിനും ശിക്ഷിച്ചു. ഹസീന കുടുംബത്തെ കൂടാതെ മുൻ ഭവന സഹമന്ത്രി ഷെരീഫ് അഹമ്മദ് അടക്കം 20 ഉദ്യോഗസ്ഥരുടെ പേരിലും കേസുണ്ടായിരുന്നു. ഇതിൽ ഒരാളൊഴികെ എല്ലാവരും വ്യത്യസ്‌ത കാലയളവുകളിലുള്ള തടവിന് ശിക്ഷിക്കപ്പെട്ടു.


ജനകീയപ്രക്ഷോഭത്തെത്തുടർന്ന് 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽനിന്ന് പലായനംചെയ്‌ത ഹസീന. ഇപ്പോൾ ഇന്ത്യയിലാണുള്ളത്. പ്രക്ഷോഭം അതിക്രൂരമായി അടിച്ചമർത്തി മനുഷ്യരാശിക്കെതിരേ കുറ്റകൃത്യം ചെയ്തെന്നാരോപിച്ചാണ് ഈമാസം ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI