ജി-20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ തുടക്കം; മൂന്നുപദ്ധതികൾ മുന്നോട്ടുവെച്ച് മോദി

ജി-20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ തുടക്കം; മൂന്നുപദ്ധതികൾ മുന്നോട്ടുവെച്ച് മോദി
ജി-20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ തുടക്കം; മൂന്നുപദ്ധതികൾ മുന്നോട്ടുവെച്ച് മോദി
Share  
2025 Nov 23, 07:41 AM
vasthu
BHAKSHASREE
mahathma
mannan

ജൊഹാനസ്ബർഗ്: ആഗോളവികസനത്തിനുള്ള അളവുകോലുകൾ

നിർണയിക്കുന്നതിൽ ഗഹനമായ പുനർവിചിന്തനം വേണമെന്നും എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സുസ്ഥിരവളർച്ചയിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്തു.


ആഗോളതലത്തിൽ മയക്കുമരുന്ന് ഭീകരവാദ ശൃംഖലകളെ നേരിടാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ജി-20യുടെ നേതൃത്വത്തിൽ ആരംഭിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഒപ്പം ആരോഗ്യമേഖലയിൽ അടിയന്തരപ്രതികരണത്തിനുള്ള ഉദ്യമമെന്ന നിലയ്ക്ക് 'ഗ്ലോബൽ ഹെൽത്ത്കെയർ റെസ്പോൺസ് ടീം', പരിസ്ഥിതിസന്തുലിതവും സാംസ്കാരികസമ്പന്നവും സാമൂഹിക ഐക്യബോധവുമുള്ള ജീവിതക്രമം സംരക്ഷിക്കുന്നതിനായി 'ഗ്ലോബൽ ട്രഡിഷണൽ നോളിജ് റെപോസിറ്ററി' എന്നിവ ജി-20 കൂട്ടായ്മയ്ക്കുകീഴിൽ സ്ഥാപിക്കണമെന്നും നിർദേശിച്ചു. ജി-20 ഉച്ചകോടിയുടെ ആദ്യദിനമായ ശനിയാഴ്ച‌ചനടന്ന രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.


ഉച്ചകോടിയുടെ ഇടവേളയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ജൊഹാനസ്ബർഗിലെത്തിയ മോദിക്ക് ഇന്ത്യൻസമൂഹം ഉജ്ജ്വലമായ സാംസ്കാരിക വരവേൽപ്പാണ് ഒരുക്കിയത്. കേരളമുൾപ്പെടെ 11 സംസ്ഥാനങ്ങളിൽനിന്നുള്ള നാടൻ കലാരൂപങ്ങളുടെയും നൃത്തങ്ങളുടയും അകമ്പടിയോടെയായിരുന്നു സ്വീകരണം.


വിട്ടുനിന്ന് യുഎസ്


ജി-20യ്ക്ക് ദക്ഷിണാഫ്രിക്ക വേദിയായതിൽ പ്രതിഷേധിച്ച് ഇക്കുറി യു.എസ് ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. രാജ്യത്തെ വെള്ളക്കാരായ ന്യൂനപക്ഷങ്ങൾക്കുനേരേ വംശീയ ആക്രമണം നടക്കുന്നതിനെതിരേ ദക്ഷിണാഫ്രിക്കൻ സർക്കാർ ഒന്നുംചെയ്യുന്നില്ലെന്നാരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി. അതേസമയം, യുഎസിന്റെ എതിർപ്പവഗണിച്ച് ശനിയാഴ്‌ചത്തെ ഉദ്ഘാടനസമ്മേളനത്തിൽ ജി-20 നേതാക്കൾ സംയുക്തപ്രസ്‌താവന അംഗീകരിച്ചു. സാധാരണ ഉച്ചകോടിയുടെ അവസാനമാണ് സംയുക്തപ്രസ്‌താവനയിലൊപ്പിടാറ്. 19 രാജ്യങ്ങളും യുറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനുമുൾപ്പെടെ 21 അംഗങ്ങളാണ് ജി-20യിലുള്ളത്.


ഇന്ത്യ-ഓസ്ട്രേലിയ കാനഡ കൂട്ടായ്മ


സാങ്കേതികവിദ്യ, നൂതനസംരംഭങ്ങൾ എന്നീ രംഗങ്ങളിലെ പങ്കാളിത്തം ലക്ഷ്യമിട്ട് ഇന്ത്യയും ഒസ്ട്രേലിയയും കാനഡയും പുതിയ ത്രികക്ഷി കൂട്ടായ്മയുണ്ടാക്കുന്നു. ജി-20 ഉച്ചകോടിയുടെ ഇടവേളയിൽ ഒസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും നടത്തിയ കൂടിക്കാഴ്ച്‌ചയ്ക്കുശേഷം മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒ ാസ്ട്രേലിയ കാനഡ-ഇന്ത്യ ടെക്നോളജി ആൻഡ് ഇനവേഷൻ പാർട്‌ണർഷിപ്പ് (എസിഐടിഐ) എന്നാണ് ഈ കൂട്ടായ്‌മയ്ക്കു പേര്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan