റവ. ഫാ. ജോർജ്ജ് സി. വറുഗീസ്
നിര്യാതനായി
മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ വൈദികനായിരുന്ന റവ. ഫാ. ജോർജ്ജ് സി. വറുഗീസ് നിര്യാതനായി.
2009-12 കാലയളവിൽ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരിയായിരുന്ന അച്ചൻ, നിലവിൽ ഭദ്രാസനത്തിന്റെ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘം സെക്രട്ടറി, റൂർക്കല സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി, റൂർക്കല എംജിഎം ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നൽകി
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിങ് കമ്മറ്റിയംഗം മാത്യു കെ. ഇലഞ്ഞിക്കൽ, പെരുന്നാൾ കൺവീനർ സിബി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് നവംബർ 6-നു ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്ക്കാരം, റാസ, ഇടവക ദിന പരിപാടികൾ, നവംബർ 7, വെള്ളിയാഴ്ച്ച രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ എന്നിവയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















