ബെലെം (ബ്രസീൽ): ഉഷ്‌ണമേഖലാവനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിന്റെ നേത്യത്വത്തിൽ രൂപവത്കരിച്ച ആഗോള സഹായനിധിയിൽ ഇന്ത്യ അംഗമായി. നിരീക്ഷകരാജ്യമായാണ് അംഗത്വമെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ച ബ്രസീലിലെ ബെലെമിൽ ആരംഭിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്കു (സിഒപി-30) മുന്നോടിയായിനടന്ന ലോകനേതാക്കളുടെ ദ്വിദിനസമ്മേളനത്തിനിടെയാണ് വെള്ളിയാഴ്‌ച ബ്രസിലിലെ ഇന്ത്യൻ സ്ഥാനപതി ദിനേഷ് ഭാട്ടിയ തീരുമാനമറിയിച്ചത്.
ലോകരാജ്യങ്ങളുടെ വനവത്‌കരണ-വനസംരക്ഷണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ ഫസിലിറ്റി (ടിഎഫ്എഫ്.എഫ്) എന്ന പദ്ധതി വ്യാഴാഴ്‌ചയാണ് ബ്രസിൽ പ്രഖ്യാപിച്ചത്. സുസ്ഥിര വനസംരക്ഷത്തിനുള്ള കൂട്ടായശ്രമത്തിലെ നിർണായക ചുവടുവെപ്പാണ് ബ്രസീലിൻ്റെ ഈ സംരംഭമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. പൊതു-സ്വകാര്യ നിക്ഷേപങ്ങളിലൂടെ പദ്ധതിക്കായി 12,500 കോടി ഡോളർ (11 ലക്ഷംകോടി രൂപ) സമാഹരിക്കുകയാണ് ബ്രസീലിന്റെ
പാരീസ് കാലാവസ്ഥാ ഉടമ്പടി ഒപ്പിട്ട് 10 വർഷം പിന്നിട്ടിട്ടും ലോകത്തിന്റെ കാലാവസ്ഥാ പ്രതിജ്ഞകളും അഭിലാഷങ്ങളും ഇപ്പോഴും അപര്യാപ്‌തമാണെന്ന് ഇന്ത്യ പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനനിരക്ക് ഒന്നരശതമാനം പരിമിതപ്പെടുത്തണമെന്നായിരുന്നു 2015-ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യം,
കാലാവസ്ഥാപ്രതിസന്ധിയാലുഴറുന്ന ദരിദ്രരാജ്യങ്ങൾക്ക് സമ്മതപ്രകാരമുള്ള സാമ്പത്തികസഹായം നൽകാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും വികസിതരാഷ്ട്രങ്ങൾ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആഗോളതാപനത്തെ ഫലപ്രദമായി നേരിടാനുള്ള
പദ്ധതികളാവിഷ്‌കരിക്കാനുള്ള അവസരമാണ് സിഒപി-30 എന്നും പറഞ്ഞു.
21 വരെയാണ് ഉച്ചകോടി. കാലാവസ്ഥാപ്രതിസന്ധി തടയാനുള്ള അവസരം വേഗത്തിൽ അവസാനിക്കുകയാണെന്നും ഭാവിതലമുറകളെ അതിൽനിന്ന് സംരക്ഷിക്കണമെന്നും ഉച്ചകോടിക്ക് അധ്യക്ഷതവഹിക്കുന്ന ബ്രസീലിന്റെ പ്രസിഡന്റ് ലുല ഡാ സിൽവ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വർഷങ്ങളിലൊന്നായി 2025 മാറുമെന്ന് സമ്മേളനത്തിലവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏകദേശം 50 രാജ്യങ്ങളുടെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ, യുഎസ് പ്രതിനിധികളെ അയച്ചിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















