കാലിഫോർണിയ: ശബ്ദത്തെക്കാൾ വേഗത്തിൽ ശബ്ദമില്ലാതെ
സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർസോണിക് എക്‌സ്-59 ജെറ്റ് വിജയകരമായി പരീക്ഷിച്ച് നാസ. ചൊവ്വാഴ്‌ച തെക്കൻ കാലിഫോർണിയയിലെ മരുഭൂമിക്കുമുകളിലായിരുന്നു പരീക്ഷണപ്പറക്കൽ. എയ്റോസ്പെയ്‌സ് കമ്പനിയായ ലോക്‌ഹീഡ് മാർട്ടിനാണ് നാസയ്ക്കുവേണ്ടി വിമാനം രൂപകല്പനചെയ്‌തതും നിർമിച്ചതും.
കാലിഫോർണിയയിലെ പാംഡെയ്‌ലിലുള്ള ലോക്‌ഹീഡ് മാർട്ടിൻ സങ്ക് വർക്ക്സ് ഫാക്ടറിയിലെ റൺവേയിൽനിന്നാണ് പ്രാദേശികസമയം ചൊവ്വാഴ്‌ച രാവിലെ വിമാനം പുറപ്പെട്ടത്. കുത്തനെ പറന്നുയർന്ന വിമാനം ഒരു മണിക്കൂറോളം സഞ്ചരിച്ച് നാസയുടെ ആംസ്ട്രോങ് ഫ്ലൈറ്റ് റിസർച്ച് സെന്ററിന് സമീപത്തുള്ള എഡ്വേഡ് വ്യോമസേനാതാവളത്തിൽ ഇറങ്ങി.
പരീക്ഷണപ്പറക്കലായതിനാൽ ശബ്‌ദത്തിലും കുറഞ്ഞ വേഗത്തിലേ പറന്നുള്ളൂ (മണിക്കൂറിൽ 370 കിലോമീറ്റർ), ഒരാൾക്കിരിക്കാൻ കഴിയുന്ന കോക്‌പിറ്റിലിരുന്ന് വിമാനം പറത്തിയത് നാസയുടെ മുൻനിര പൈലറ്റായ നീൽസ് ലാർസനാണ്.
വാണിജ്യാടിസ്ഥാനത്തിൽ സൂപ്പർസോണിക് വിമാനയാത്രകൾ സാധ്യമാക്കുക ലക്ഷ്യമിട്ടുള്ള ക്വസ്റ്റ് (ക്വയറ്റ് സൂപ്പർ സോണിക് ടെക്നോളജി) പദ്ധതിയുടെ ഭാഗമായി 2018-ൽ 518 ഡോളറിൻ്റെ കരാറാണ് നാസ ലോക്ഹീഡ് മാർട്ടിന് നൽകിയത്.
സാധാരണ സൂപ്പർസോണിക് വിമാനങ്ങൾ പുറപ്പെടുവിക്കുന്ന ഹുങ്കാരശബ്ദമില്ലാതെ സഞ്ചരിക്കാനായി തനതുരീതിയിലാണ് രൂപകല്പന. ഫെഡറൽ ഏവിഷേയൻ അഡ്‌മിനിസ്ട്രേഷന് കൈമാറും.
എക്സ‌്-59
ഒറ്റ എൻജിൻ വിമാനം, ശബ്ദത്തെക്കാൾ 1.4 ഇരട്ടിവേഗത്തിലും (മണിക്കൂറിൽ 1490 കിലോമീറ്റർ വേഗം) പരമാവധി 12,000 അടി ഉയരത്തിലും പറക്കാനാകും. 100 അടി നീളവും 29.5 അടി വീതിയുമുണ്ട്. കുറഞ്ഞ ശബ്ദത്തിൽ സഞ്ചരിക്കാനും ശബ്‌ദാതിവേഗം കൈവരിക്കാനും സഹായിക്കുന്ന രീതിയിലാണ് ആകൃതി. കനംകുറഞ്ഞ, നീളമുള്ള മൂക്കുമാത്രം വിമാനത്തിന്റെ ആകെ നീളത്തിന്റെ മൂന്നിലൊന്നുവരും. കോക്‌പിറ്റ് ഏതാണ്ട് മധ്യഭാഗത്താണ്. കോക്ക്പിറ്റിനുമുൻപിൽ വിൻഡോയുമില്ല. പകരം എക്സ്റ്റേണൽ വിഷൻ സിസ്റ്റമുണ്ട്. ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളുപയോഗിച്ച് വിൻഡോയ്ക്ക് സമാനമായൊരുക്കിയ 4കെ സ്ക്രീനാണിത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















