
ലഹോർ: വായുഗുണനിലവാര സൂചികയിൽ (എക്യുഐ) 274 രേഖപ്പെടുത്തിയതോടെ ലോകത്തിലെ ഏറ്റവുംമലിനമായ നഗരമായി വീണ്ടും പാകിസ്താനിലെ ലഹോർ. പ്രധാന വായുമലിനീകരണഘടകമായ പിഎം 2.5 ലോകാരോഗ്യസംഘടന നിശ്ചയിച്ചിട്ടുള്ള പരിധിയെക്കാൾ 35.6 മടങ്ങ് കൂടുതൽ സാന്ദ്രതയിലെത്തിയിട്ടുണ്ടെന്ന് 'ഡോൺ' റിപ്പോർട്ടുചെയ്‌തു.
എക്യുഐ 100-ന് മുകളിലായാൽ അത് ജനങ്ങൾക്ക് അനാരോഗ്യകരവും 150-ന് മുകളിലായാൽ അപകടകരവുമാണ്. 201-നുമുകളിൽ എത്തുന്നത് ഗുരുതരവും 301-നുമുകളിൽ അതിഗുരുതരവുമായാണ് കണക്കാക്കപ്പെടുന്നത്. 50 വരെയാണ് ഗുണനിലവാരമുള്ള വായു.
ലഹോറിലെ ശരാശരി എക്യുഐ 183 ആയപ്പോൾത്തന്നെ ജനങ്ങൾ അത്യാവശ്യമല്ലാത്ത പുറംമാലികൾ ഒഴിവാക്കണമെന്നും കുട്ടികളും പ്രായമായവരും ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവരും കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പുനൽകിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group