ജെൻ സീ പ്രക്ഷോഭം: മഡഗാസ്‌കർ പ്രസിഡൻ്റിനെ ഇംപീച്ചുചെയ് ഭരണം പിടിച്ച് പട്ടാളം

ജെൻ സീ പ്രക്ഷോഭം: മഡഗാസ്‌കർ പ്രസിഡൻ്റിനെ ഇംപീച്ചുചെയ് ഭരണം പിടിച്ച് പട്ടാളം
ജെൻ സീ പ്രക്ഷോഭം: മഡഗാസ്‌കർ പ്രസിഡൻ്റിനെ ഇംപീച്ചുചെയ് ഭരണം പിടിച്ച് പട്ടാളം
Share  
2025 Oct 15, 09:57 AM
apj

ആന്റനനാരിവോ: കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ മൂന്നാഴ്ചയായി നടക്കുന്ന ജെൻ സീ (1997-നും 2012-നും ഇടയിൽ ജനിച്ചവർ) പ്രക്ഷോഭത്തിൽ നാടുവിട്ട് പ്രസിഡൻ്റ് ആൻഡ്രി രജോലീന, ജീവഭയം കാരണം നാടുവിട്ടെന്നും പാർലമെൻ്റ് പിരിച്ചുവിട്ടെന്നും രജോലിന അറിയിച്ചു.


ഇതിനുപിന്നാലെ പൊവ്വാഴ്‌ച പാർലമെൻ്റ് പ്രസിഡന്റിനെ ഇംപീച്ചുചെയ്തു. യുവജനപ്രക്ഷോഭത്തിന് പിന്തുണയേകിയ സൈന്യത്തിൻ്റെ കാപ്സാറ്റ് യൂണിറ്റ് ഭരണം പിടിച്ചെടുത്തു. പട്ടാളക്കാരും പോലീസും ഉൾപ്പെട്ട കമ്മിറ്റിയുണ്ടാക്കി ഭരിക്കുമെന്ന് കാപ്‌സാറ്റ് കമാൻഡർ കേണൽ മൈക്കൽ രൻഡ്രിയാനിറ അറിയിച്ചു. ഏതാനുംദിവസത്തിനകം സിവിലിയൻ സർക്കാർ രൂപവത്കരിക്കാനുള്ള നടപടിയെടുക്കുമെന്നും പറഞ്ഞു.


കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ക്ഷാമത്തിനുപിന്നാലെയാണ് യുവാക്കൾ പ്രക്ഷോഭമാരംഭിച്ചത്. കാപ്സാറ്റ്, പ്രക്ഷോഭകർക്കൊപ്പംകൂടിയതോടെ സർക്കാർ പ്രതിസന്ധിയിലായി, ശനിയാഴ്ച പ്രക്ഷാഭം കനത്തതോടെയാണ് രാജ്യത്ത് നാടകീയരംഗങ്ങൾ അരങ്ങേറിയത്.


രജോലീന ഏങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്രഞ്ച് മിലിട്ടറി വിമാനത്തിലാണ് നാടുവിട്ടതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഫ്രാൻസിന്റെ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.


പ്രക്ഷോഭത്തിൽ ഇതുവരെ 22 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. 2009-ലാണ് സൈനികപിന്തുണയോടെ രജോലീന അധികാരത്തിലെത്തിയത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI