
ഗാസയില്‍ യുദ്ധം അവസാനിച്ചു. ഗാസ സാമാധാന ഉടമ്പടിയുടെ ഭാഗമായി ബന്ദികളെ മോചിപ്പിച്ച് ഹമാസും ഇസ്രയേലും. ജീവനോടെ ബാക്കിയുണ്ടായിരുന്ന 20 ഇസ്രയേലുകാരെയും ഹമാസ് വിട്ടയച്ചു. മറുവശത്ത്, രണ്ടായിരത്തോളം വരുന്ന പലസ്തീന്‍ തടവുകാരില്‍ ആദ്യസംഘത്തെ ഇസ്രയേലും വിട്ടയച്ചു. ബന്ദിമോചനം ചരിത്രപരമെന്ന് ഹമാസ് പ്രതികരിച്ചു. മധ്യപൂര്‍വദേശത്ത് സമാധാനത്തിന്‍റെ സൂര്യന്‍ ഉദിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇസ്രയേല്‍ പാര്‍ലമെന്‍റായ നെസെറ്റില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതികരണം. എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. അതിനിടെ, ട്രംപിന്‍റെ പ്രസംഗത്തിനിടെ ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പുറത്താക്കി. ഇടതുപക്ഷ ഇസ്രയേലി അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഈജിപ്ത് ഉച്ചകോടിയില്‍ സമാധാന കരാര്‍ ഒപ്പുവച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അവസാന നിമിഷം ഉച്ചകോടിയില്‍ നിന്ന് പിന്‍മാറി. ട്രംപിന്റെ സാന്നിധ്യത്തില്‍ മൂന്നു രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്. ഈജിപ്ത്,ഖത്തര്‍,തുര്‍ക്കി എന്നീരാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group