
വാഷിങ്‌ടൺ: നവംബർ ഒന്നുമുതൽ ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ചരക്കുകൾക്ക് 100 ശതമാനം അധികതീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചില സോഫ്റ്റ്‌വേറുകൾക്ക് കയറ്റുമതി നിയന്ത്രണവുമേർപ്പെടുത്തും. ഇതേത്തുടർന്ന് യു.എസ് ഓഹരിവിപണി കുത്തനെ ഇടിഞ്ഞു. യു.എസിൻ്റെ ടെക് രംഗത്ത് നിർണായകമായ അപൂർവധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണമേർപ്പെടുത്തിയതിനുപിന്നാലെയാണ് ട്രംപിന്റെ നടപടി. വരാനിരിക്കുന്ന ദക്ഷിണകൊറിയൻ സന്ദർശനത്തിൻ് ഭാഗമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുസാധ്യതയുമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും അത് നടക്കുമോ എന്ന് തനിക്കറിയില്ലെന്നും പിന്നീട് മാധ്യമങ്ങളോട് തിരുത്തിപ്പറഞ്ഞു.
രാജ്യത്തുനിന്ന് അപൂർവധാതുക്കൾ കൊണ്ടുപോകാൻ വിദേശകമ്പനികൾ പ്രത്യേക അനുമതി വാങ്ങണമെന്ന് വ്യാഴാഴ്‌ചയാണ് ചൈന പ്രഖ്യാപിച്ചത്. അപൂർവധാതുക്കളുടെ ഖനനം, സ്മെൽട്ടിങ് (അയിരിൽനിന്ന് ലോഹം വേർതിരിക്കൽ), പുനരുത്പാദനം എന്നിവ സംബന്ധിച്ച സാങ്കേതികവിദ്യകളുടെ കയറ്റുമതിക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചൈന ശത്രുതാപരമായ സമീപനം സ്വീകരിക്കുകയാണെന്നും ഇലക്ട്രോണിക്, കംപ്യൂട്ടർ ചിപ്സ‌്, ലേസർ, ജെറ്റ് എൻജിൻ തുടങ്ങിയവയുടെ നിർമാണത്തിന് അനിവാര്യമായ ധാതുക്കൾ തടഞ്ഞ് ലോകത്തെയാകെ തടവിലാക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ഈവർഷമാദ്യം തങ്ങളുടെ ഇത്‌പന്നങ്ങൾക്ക് യുഎസ് തീരുവ വർധിപ്പിച്ചതോടെ ചൈന കയറ്റുമതിനിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. അപൂർവധാതുക്കളുടെ ഉത്പാദനത്തിൽ ചൈനയ്ക്കാണ് ആധിപത്യം. ഇവയെ ആശ്രയിക്കുന്ന പല യുഎസ് കമ്പനികളും ഇതോടെ പ്രതിരോധത്തിലായി. വാഹനനിർമാതാക്കളായ ഫോർഡിന് താത്‌കാലികമായി ഉത്പാദനം നിർത്തിവെക്കേണ്ടിവന്നിരുന്നു.
ചൈനീസ് ഉത്പന്നങ്ങൾക്ക് നിലവിൽ 30 ശതമാനമാണ് യുഎസ് തീരുവ. ചൈനയുടെ മറുപടിത്തീരുവ 10 ശതമാനമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group