
അങ്കാറ: ഇസ്രയേലിൻ്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൃൻബെയും സംഘവും ഇസ്രയേൽ കസ്റ്റഡിയിൽ പീഡനം നേരിട്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ശനിയാഴ്ചയാണ് ഗ്രേറ്റയുൾപ്പെടെ 137 അന്താരാഷ്ട്രസന്നദ്ധപ്രവർത്തകരെ ഇസ്രയേൽ തുർക്കിയിലേക്ക് നാടുകടത്തിയത്.
ഇസ്രയേൽ സൈന്യം തങ്ങളെ കൈവിലങ്ങണിയിച്ചെന്നും മർദിച്ചെന്നും വെള്ളവും മരുന്നും നിഷേധിച്ച് ജയിലിൽ അടച്ചെന്നും തുർക്കിയിലെത്തിയ പ്രവർത്തകർ പറഞ്ഞു. ഗ്രെറ്റ ന്യൂൻബെയെ തള്ളിമാറ്റുകയും ഇസ്രയേലി പതാകയേന്താൻ നിർബന്ധിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മൃഗങ്ങളെപ്പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മലേഷ്യൻ ഗായികയായ ഹസ്‌വാനി ഹെൽമി പറഞ്ഞു. തലതാഴ്ത്തി മുട്ടുകുത്തി നിർത്തിച്ചെന്നും അനങ്ങിയാൽ അവർ അടിക്കുമായിരുന്നെന്നും അധിക്ഷേപങ്ങൾ ചൊരിഞ്ഞെന്നും മറ്റുചിലർ പറഞ്ഞു
ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്‌മയായ ഫ്രീഡം ഫ്ലോട്ടിലയുടെ 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ അന്താരാഷ്ട്രസമുദ്രാതിർത്തിയിൽവെച്ചാണ് ഇസ്രയേൽ സൈന്യം തടഞ്ഞത്. പ്രവർത്തകരെ രണ്ടുദിവസം കസ്റ്റഡിയിൽവെച്ചശേഷമാണ് തുർക്കിയിലേക്കയച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group