ഏഷ്യ കപ്പ് ട്രോഫി കൈമാറണമെന്ന് ബിസിസിഐ, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ നേരിട്ട് വന്ന് വാങ്ങണമെന്ന് നഖ്‌വി

ഏഷ്യ കപ്പ് ട്രോഫി കൈമാറണമെന്ന് ബിസിസിഐ, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ നേരിട്ട് വന്ന് വാങ്ങണമെന്ന് നഖ്‌വി
ഏഷ്യ കപ്പ് ട്രോഫി കൈമാറണമെന്ന് ബിസിസിഐ, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ നേരിട്ട് വന്ന് വാങ്ങണമെന്ന് നഖ്‌വി
Share  
2025 Oct 02, 09:16 AM

ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യ ട്രോഫി നേരിട്ട് ഓഫിസില്‍ വന്ന് വാങ്ങണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) മേധാവി മൊഹ്സിന്‍ നഖ്‌വി. ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ മൊഹ്സിന്‍ നഖ്‌വിയുടെ നേതൃത്വത്തിലുള്ള എസിസി സംഘം ഏഷ്യ കപ്പ് ട്രോഫിയും മെഡലുകളുമായി കടന്നുകളഞ്ഞ സംഭവത്തിന് പിന്നാലെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഏഷ്യ കപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച, ഏഷ്യ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ നേരിട്ടെത്തി ട്രോഫി വാങ്ങണമെന്നും അദ്ദേഹം ശഠിച്ചു.


ദുബായില്‍ നഖ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസിസി യോഗത്തിലാണ് ഈ വിഷയം ഉയര്‍ന്നുവന്നത്. ട്രോഫി കൈമാറുന്നതിനായി ശുക്ല ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍, ഈ വിഷയം യോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് നഖ്‌വി പ്രതികരിച്ചു. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍, ഇന്ത്യന്‍ ടീമിന് ട്രോഫി വേണമെങ്കില്‍, ക്യാപ്റ്റന്‍ എസിസി ഓഫീസില്‍ നേരിട്ട് വന്ന് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


ട്രോഫി ഇന്ത്യന്‍ ടീമിന് കൈമാറുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പാകിസ്താന്‍ മാധ്യമ ചാനലായ ജിയോ സൂപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. വെര്‍ച്വലായി യോഗത്തില്‍ പങ്കെടുത്ത ബിസിസിഐ ഉദ്യോഗസ്ഥര്‍ നഖ്‌വിയുടെ നിലപാടിനോട് രൂക്ഷമായി പ്രതികരിക്കുകയും ട്രോഫി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.


എന്നാല്‍, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. നഖ്‌വിയുടെ നടപടികളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ദേവജിത് സൈകിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


'പാകിസ്താനിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായ എസിസി ചെയര്‍മാനില്‍നിന്ന് ഏഷ്യ കപ്പ് 2025 ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അത് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു.' സൈകിയ പറഞ്ഞു. 'അതുകൊണ്ട് ട്രോഫിയും മെഡലുകളും കൂടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഇത് തികച്ചും ദൗര്‍ഭാഗ്യകരവും കായികമര്യാദകള്‍ക്ക് നിരക്കാത്തതുമാണ്. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്ന് ഇന്ത്യക്ക് തിരികെ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' അദ്ദേഹം വ്യക്തമാക്കി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI