ഇന്ത്യ-ഭൂട്ടാൻ സംയുക്ത റെയിൽപദ്ധതി: രണ്ടു പാതകൾക്ക് കരാറൊപ്പിട്ടു

ഇന്ത്യ-ഭൂട്ടാൻ സംയുക്ത റെയിൽപദ്ധതി: രണ്ടു പാതകൾക്ക് കരാറൊപ്പിട്ടു
ഇന്ത്യ-ഭൂട്ടാൻ സംയുക്ത റെയിൽപദ്ധതി: രണ്ടു പാതകൾക്ക് കരാറൊപ്പിട്ടു
Share  
2025 Sep 30, 09:10 AM

ന്യൂഡൽഹി: 4033 കോടി രൂപ ചെലവിൽ ഇന്ത്യ- ഭൂട്ടാൻ സംയുക്ത റെയിൽവേ പദ്ധതികൾക്ക് ധാരണയായി, 89 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റെയിൽവേ ലൈനുകൾ നിർമിക്കാനാണ് തിങ്കളാഴ്‌ച ഡൽഹിയിൽ കരാർ ഒപ്പുവെച്ചത്. അസമിലെ കൊക്രാജാറിൽനിന്ന് ഭൂട്ടാനിലെ ഗലേഫുവിലേക്കും പശ്ചിമബംഗാളിലെ ബനാർഹട്ടിൽനിന്ന് ഭൂട്ടാനിലെ സംത്സെയിലേക്കുമാണ് പാതകൾ. ഇന്ത്യയും ഭൂട്ടാനും നടപ്പാക്കാനുദ്ദേശിക്കുന്ന സംയുക്ത റെയിൽവേ പദ്ധതികളുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടവയാണ് ഈ രണ്ട് റെയിൽവേ ലൈനുകളെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പത്രസമ്മേളനത്തിൽ പറഞ്ഞു.


പ്രധാനമന്ത്രി മോദി കഴിഞ്ഞവർഷം ഭൂട്ടാൻ സന്ദർശിച്ചപ്പോൾ പദ്ധതികൾ സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നു. തിങ്കളാഴ്‌ച ഔദ്യോഗിക കരാറിൽ ഇരുപക്ഷവും ഒപ്പിട്ടു. ഭൂട്ടാൻ്റെ ഏറ്റവുംവലിയ വ്യാപാരപങ്കാളി ഇന്ത്യയാണെന്നും കയറ്റിറക്കുമതി ഇടപാടുകൾ സുഗമമാക്കാൻ റെയിൽപ്പാതകൾ സഹായിക്കുമെന്നും പടങ്ങിൽ പങ്കെടുത്ത റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണ‌വ് പറഞ്ഞു. കൊക്രജാർ-ഗലേ പാത അടുത്ത നാലുവർഷങ്ങൾക്കിടയിലും ബനാർഹട്ട്-സംത്തെ പാത അടുത്ത മൂന്നുവർഷങ്ങൾക്കിടയിലും പൂർത്തിയാകും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI