
ഗാസ: ഗാസ സിറ്റിയില്‍ ഇസ്രായേല്‍ സൈന്യം കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെ കൂട്ടപാലായനം. ആയിരക്കണക്കിന് പലസ്തീനികളാണ് വടക്കൻ ഗാസയില്‍ നിന്ന് പാലായനം ചെയ്യാൻ ശ്രമിക്കുന്നത്. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതല്‍ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേല്‍ നീക്കം. കരയുദ്ധം ആരംഭിച്ചതോടെ 'ഗാസ കത്തുകയാണ്' എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു.
ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സാണ് ഗാസ സിറ്റിയില്‍ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചതായി അറിയിച്ചത്. ഗാസ കത്തുകയാണെന്ന് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു. 'ഭീകരവാദികളുടെ അടിസ്ഥാന സൗകര്യങ്ങളെ ഇസ്രായേലി ഡിഫൻസ് ഫോഴ്സ് ശക്തമായി ആക്രമിക്കുന്നു. ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാൻ ഐഡിഎഫ് സൈനികർ ധീരമായി പോരാടുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതല്‍ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകരരെ നേരിടാൻ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും അവർ പറഞ്ഞു. പലസ്തീനില്‍ രണ്ട് വർഷമായി തുടരുന്ന യുദ്ധമാണ് ഇസ്രയേല്‍ കടുപ്പിച്ചത്.
ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധർ ആരോപിച്ചു. ഗാസക്കെതിരായ വംശഹത്യ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാർ ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് അവർ ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ ഈ റിപ്പോർട്ട് തള്ളി. ഇത് വളച്ചൊടിച്ചതും തെറ്റായതുമാണെന്ന് അവർ പറഞ്ഞു.
ഇസ്രായേല്‍ ആക്രമണം ശക്തമായതിനെ തുടർന്ന് ആയിരക്കണക്കിന് പലസ്തീനികള്‍ ഗാസയുടെ വടക്കൻ ഭാഗം വിട്ട് പലായനം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. ഏകദേശം 2,20,000 പലസ്തീനികള്‍ ഇതിനോടകം വടക്കൻ ഗാസയില്‍ നിന്ന് പലായനം ചെയ്തുവെന്ന് യുഎൻ കണക്കാക്കുന്നു. ഇസ്രായേലിൻ്റെ കരകയുദ്ധത്തിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മാത്രം 70,000 പേർ പലായനം ചെയ്തു.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. സൈനിക നടപടി കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും പലായനങ്ങള്‍ക്കും കാരണമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് അനുവർ എല്‍ അനൗണി പറഞ്ഞു. ഇത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലെ സൈനിക നടപടിയുടെ പേരില്‍ ഇസ്രായേലിന് മേല്‍ സമ്മർദ്ദം ചെലുത്താൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കജ കല്ലാസ് നിർദ്ദേശങ്ങള്‍ അവതരിപ്പിക്കും.
രണ്ട് രാഷ്ട്രങ്ങളില്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉണ്ടാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. പലസ്തീനികളുടെ ഭൂമിയും അവകാശങ്ങളും നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വെടിനിർത്തലിനോ ബന്ദികളെ മോചിപ്പിക്കുന്നതിനോ താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. അവർ അവസാന നിമിഷം വരെ മുന്നോട്ട് പോകാൻ തീരുമാനിച്ചതുപോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ ആക്രമണത്തിലൂടെ ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. എന്നാല്‍ വംശഹത്യയാണോ എന്ന് യുഎന്നിലെ ഏറ്റവും വലിയ കോടതിക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹമാസ് ബന്ദികളെ 'മനുഷ്യ കവചമായി' ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കേട്ടതായി ട്രംപ് പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചെയ്താല്‍ ഹമാസ് വലിയ അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group