
കാഠ്‌മണ്ഡു: നേപ്പാളിനെ അഴിമതിമുക്തമാക്കണമെന്ന ജെൻ സികളുടെ (1997-2012-നും ഇടയിൽ ജനിച്ചവർ) ആവശ്യം നിറവേറ്റാൻ താൻ പ്രതിജ്ഞാബദ്ധയായിരിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കി. ജെൻ സീ തലമുറയുടെ ചിന്തകൾക്കനുസരിച്ച് നാം പ്രവർത്തിക്കേണ്ടതുണ്ടെന്ന് അധികാരമേറ്റശേഷം നടത്തിയ ആദ്യ പ്രസ്താവനയിൽ സുശീല പറഞ്ഞു. "അഴിമതിയിൽനിന്ന് മോചനം, സദ് ഭരണം, സാമ്പത്തികസമത്വം എന്നിവയാണ് അവരുടെ ആവശ്യങ്ങൾ. അത് നിറവേറ്റാൻ നിങ്ങളും ഞാനും ബാധ്യസ്ഥരാണ്" സുശീല പറഞ്ഞു. 15-24-നും വയസ്സിനിടയിലുള്ള നേപ്പാളി ചെറുപ്പക്കാരിൽ അഞ്ചിലൊരാളും തൊഴിലില്ലായ നേരിടുന്നു. തൻറെ ഭരണകൂടം അധികാരം രുചിക്കാനല്ല ചുമതലയേറ്റതെന്നും രാജ്യത്ത് സ്ഥിരതയും നീതിയും നടപ്പാക്കാനും അടുത്ത ആറുമാസത്തിനകം തിരഞ്ഞെടുപ്പിനായി രാജ്യത്തെ ഒരുക്കാനുമാണെന്ന് സുശീല പറഞ്ഞു, ആറുമാസത്തിനപ്പുറം അധികാരത്തിൽ തുടരില്ലെന്നും വ്യക്തമാക്കി. ഭരണവിരുദ്ധപ്രക്ഷോഭത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി ഒരുമിനിറ്റ് മൗനപ്രാർഥനയും നടത്തി. സെപ്റ്റംബർ എട്ടിന് മരിച്ചവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്നും അവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അറിയിച്ചു.
സാമൂഹികമാധ്യമ നിരോധനം പിൻവലിക്കുക, അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നേപ്പാളിൽ യുവാക്കൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭക്കൊടുങ്കാറ്റിൽ കെ.പി. ശർമ ഒലിയുടെ സർക്കാർ കടപുഴകുകയായിരുന്നു. ഇതോടെയാണ് ഇടക്കാലസർക്കാരിന്റെ അമരത്തേക്ക് മുൻ ചീഫ് ജസ്റ്റിസുകൂടിയായ സുശീല എത്തിയത്. അതിനിടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 2026 മാർച്ച് അഞ്ചിനാണ് നേപ്പാളിൽ പൊതുതിരഞ്ഞെടുപ്പ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group