
കാഠ്‌മണ്ഡു: യുവജനപ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി
രാജിവെച്ചതോടെ നേപ്പാളിൽ നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. ഇടക്കാലപ്രധാനമന്ത്രിയായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി (73) വെള്ളിയാഴ്ച രാത്രി ഒൻപതിന് സത്യപ്രതിജ്ഞചെയ്‌ത് അധികാരമേറ്റു. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സുശീല. രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിതയും.
സാമൂഹികമാധ്യമനിരോധനം, അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരേ ഉയർന്ന 'ജെൻ സീ' (1997-നും 2012-നുമിടയിൽ ജനിച്ചവർ) പ്രക്ഷോഭമാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാരിനെ (സിപഎൻ-യുഎംഎൽ) താഴെയിറക്കിയത്. ഇതേത്തുടർന്ന് രാജ്യത്തിൻ്റെ ക്രമസമാധാനച്ചുമതല ഏറ്റെടുത്ത സൈന്യവുമായും പ്രസിഡൻ്റ് രാമചന്ദ്ര പൗഡേലുമായും പ്രക്ഷോഭകരുടെ പ്രതിനിധികൾ വെള്ളിയാഴ്‌ച നടത്തിയ ചർച്ചയിലാണ് സുശീലയെ പ്രധാനമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്.
ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നതിനുമുന്നോടിയായി നേപ്പാൾ പാർലമെന്റിന്റെ അധോസഭ പ്രസിഡന്റ് പിരിച്ചുവിട്ടു. ഭരണഘടനയുടെ 273 (1)-ാം അനുച്ഛേദപ്രകാരം ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
യുവജനപ്രക്ഷോഭത്തെത്തുടർന്ന് തകിടംമറിഞ്ഞ ക്രമസമാധാനനില പുനഃസ്ഥാപിക്കുക എന്നതാകും പ്രധാനമന്ത്രിയെന്നനിലയിൽ സുശീലയ്ക്കുമുന്നിലുള്ള പ്രധാനവെല്ലുവിളി സമാധാനത്തിനാണ് പ്രഥമപരിഗണനയെന്നും ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തുമെന്നും പാർട്ടിയുണ്ടാക്കാൻ പ്രക്ഷോഭകരെ സഹായിക്കുമെന്നും അവർ നേരത്തേ പറഞ്ഞിരുന്നു.
രാജ്യത്തെ ഊർജപ്രതിസന്ധിയിൽനിന്ന് കരകയറ്റിയ വൈദ്യുതിബോർഡ് മുൻ മേധാവി കുൽമൻ ഘിസിങ്, കാഠ്‌മണ്ഡു മേയറും റാപ്പറുമായ ബാലേന്ദ്ര ഷാ എന്നിവരെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് ജെൻസികൾ പരിഗണിച്ചിരുന്നു. ബാലേന്ദ്ര ഷാ വാഗ്ദാനം നിരസിച്ചു. തിങ്കളാഴ്ച്‌ച ആരംഭിച്ച പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ 54 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group