
കാഠ്‌മണ്ഡു: യുവാക്കളുടെ സർക്കാർവിരുദ്ധ പ്രക്ഷോഭത്താൽ രണ്ടുദിവസം കലുഷമായിരുന്ന നേപ്പാൾ, പട്ടാളം സുരക്ഷ ഏറ്റെടുത്തതോടെ ശാന്തിയിലേക്കു മടങ്ങുന്നു. പ്രക്ഷോഭത്തിൻ്റെ മറവിൽ അക്രമങ്ങൾക്കുള്ള സാധ്യതകണക്കിലെടുത്ത് നേപ്പാൾ സൈന്യം ബുധനാഴ്ച രാജ്യമെങ്ങും നിരോധനാജ്ഞയും വ്യാഴാഴ്‌ച രാവിലെ ആറുവരെ നിശാനിയമവും പ്രഖ്യാപിച്ചു.
യുവജനപ്രക്ഷോഭം ആളിപ്പടർന്നതോടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ചൊവ്വാഴ്ച രാജിവെച്ചിരുന്നു. ചൊവ്വാഴ്‌ച രാത്രി പത്തിനാണ് സൈന്യം രാജ്യത്തിന്റെ സുരക്ഷ ഏറ്റെടുത്തത്. പ്രക്ഷോഭത്തിൽ മരിച്ചവരുടെയെണ്ണം 25 ആയതായി നേപ്പാൾ ആരോഗ്യമന്ത്രാലയം അറിയിച്ചു. 633 പേർക്ക് പരിക്കേറ്റു.
രാജ്യത്തെ സാഹചര്യം നിയന്ത്രണവിധേയമാക്കാനും പ്രക്ഷോഭകാരികളും അധികൃതരുമായുള്ള ചർച്ചയ്ക്കു വഴിയൊരുക്കാനും ശ്രമിക്കുകയാണെന്ന് സൈന്യം പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്നാണ് പ്രക്ഷോഭകാരികളുടെ ആഗ്രഹമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ സെക്രട്ടറി രമൺ കുമാർ കർന പറഞ്ഞതായി 'റോയിറ്റേഴ്‌സ്' വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഈ ആവശ്യവുമായി യുവജനപ്രതിനിധികൾ സൈന്യത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകാരികളുമായി കൂടിക്കാഴ്ച്‌ച നടത്തിയശേഷമാണ് കർന ഇക്കാര്യം അറിയിച്ചത്.
സർക്കാരിന്റെ നിയന്ത്രണങ്ങൾക്കു വിധേയമാകണമെന്ന നിർദേശം പാലിക്കാത്ത 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെ ഈ മാസം നാലിന് നേപ്പാളിൽ ആരംഭിച്ച 'ജെൻ സീ വിപ്ലവം' പിന്നീട് സമ്പൂർണ സർക്കാർവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. പാർലമെൻറ് മന്ദിരവും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകളുമുൾപ്പെടെയുള്ളവ പ്രക്ഷോഭകാരികൾ കത്തിച്ചു. കൊള്ളയ്ക്കും കൊള്ളിവെപ്പിനും ബലാത്സംഗമുൾപ്പെടെ മറ്റ് അതിക്രമങ്ങൾക്കും സാധ്യതയുള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സൈന്യം അറിയിച്ചു. ഈ സമയം ക്രിമനൽപ്രവൃത്തികളിൽ ഏർപ്പെടുന്നവരെ അതിനനുസരിച്ച് കൈകാര്യം ചെയ്യുമെന്നും പറഞ്ഞു. അടച്ചിട്ടിരുന്ന ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു.
ചൊവ്വാഴ്ച്‌ച രാത്രി ബാങ്കെയിലെ നൗബാസ്റ്റ റീജണൽ ജയിലിലെ കറക്ഷണൽ ഹോമിൽ കഴിയുന്ന കുട്ടികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ അഞ്ചുകുട്ടികൾ മരിച്ചു. രാജ്യവ്യാപകമായി ജയിൽഭേദനത്തിൽ 7,000 തടവുകാർ രക്ഷപ്പെട്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group