
ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. 3000-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തടിയും ചെളിയുംകൊണ്ടുണ്ടാക്കിയ ദുര്‍ബലമായ വീടുകളും ഭൂകമ്പനേരത്ത് ആളുകള്‍ ഉറക്കത്തിലായിരുന്നു എന്നതും മരണസംഖ്യ ഉയരാന്‍ കാരണമായെന്ന് അഫ്ഗാനിസ്താനുവേണ്ടിയുള്ള യുഎന്‍ റെസിഡന്റ് കോഡിനേറ്റര്‍ ഇന്ദ്രിക രത്വാട്ടെ പറഞ്ഞു.
രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായി.
ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്പമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായി എട്ടുകിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group