
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ 2025 : റാഫിൾ കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ 2025-ലെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്റെ പ്രകാശനവും ആദ്യ വിൽപനയും ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സിറ്റി നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ വെച്ച് വിശുദ്ധ കുർബ്ബാനക്ക് ശേഷം നടത്തപ്പെടുകയുണ്ടായി. ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ് എന്നിവർ നേതൃത്വം നൽകി.

റവ. ഫാ. ജോമോൻ ചെറിയാൻ, ഇടവക ആക്ടിംഗ് ട്രസ്റ്റിയും, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഫിനാൻസ്-കൺവീനറുമായ മെയ്ബു മാത്യൂ, ഇടവക സെക്രട്ടറി ജേക്കബ് റോയ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കൽ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ മാത്യൂ വി. തോമസ്, ജോയിന്റ് ജനറൽ കൺവീനർ ജോൺ പി. ജോസഫ്, കൂപ്പൺ ജോയിന്റ്-കൺവീനറന്മാരായ ജിജു ജോൺ മാത്യൂ, ഷിബു വി. മാത്യൂ, സാറാമ്മ ജോൺസ്, റിസപ്ഷൻ-കൺവീനർ ഉമ്മൻ വി. കുര്യൻ, പ്രോഗ്രാം-കൺവീനർ വർഗ്ഗീസ് റോയ്, സ്പോൺസർഷിപ്പ്-കൺവീനർ സിബി ഗീവർഗ്ഗീസ് കോശി, ഫെസിലിറ്റി-കൺവീനർ നൈനാൻ തോമസ്, ഇടവക, ഹാർവെസ്റ്റ് കമ്മിറ്റിയംഗങ്ങളായ ഷിബു ജേക്കബ്, അജയ് മാത്യൂ കോര എന്നിവർ സന്നിഹിതരായിരുന്നു.

ഒക്ടോബർ 24-നു അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ വെച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group