വന്‍ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്

വന്‍ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്
വന്‍ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്
Share  
2025 Jul 30, 10:38 AM
AJMI1
AJMI
AJMI
AJMI
MANNAN

മോസ്കോ: അതിശക്തമായ ഭൂചലനത്തെത്തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമിത്തരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിൽ ഉണ്ടായത്. റഷ്യയിലെ സെവെറോ-കുറിൽസ്ക് മേഖലയിൽ സുമാനിത്തിരകൾ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയിൽ ജപ്പാനിലും സുനാമിത്തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകളുണ്ട്.


തീരപ്രദേശത്ത് താമസിക്കുന്നവരോടെ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.


വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിൽ സുനാമിത്തിര ആഞ്ഞടിച്ചതായുള്ള റിപ്പോർട്ടും ഉണ്ട്. ഇതേത്തുടർന്ന് ഫുകുഷിമ ആണവനിലയത്തിലെ ജിവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 2011-ൽ ജപ്പാനിൽ ആഞ്ഞടിച്ച സുനാമിയിൽ ആണവകേന്ദ്രം തകർന്നിരുന്നു.


അലാസ്കയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കൂടി അറിയിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI