അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഷാർജ പോലീസ്

അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഷാർജ പോലീസ്
അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഷാർജ പോലീസ്
Share  
2025 Jul 29, 10:20 AM
mannan

ഷാർജ: ഷാർജ റോളയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടേത് ആത്മഹത്യതന്നെയെന്ന് ഷാർജ പോലീസ്, ഇതുസംബന്ധിച്ച ഫൊറൻസിക് ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നും ശരീരത്തിലെ മുറിപ്പാടുകൾക്ക് പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതുല്യയുടെ ഭർത്താവ് സതീഷിനു മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അഖില ഷാർജ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പറഞ്ഞിരുന്ന കാര്യങ്ങളും ലഭിച്ച ദൃശ്യങ്ങളും ഫോൺ ചാറ്റുകളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.


ഷാർജ ഫൊറൻസിക് മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം എംബാമിങ് ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം ചൊവ്വാഴ്‌ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിച്ചശേഷം വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു. ഈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan