
ന്യൂഡൽഹി: വിസയ്ക്ക് അപേക്ഷിക്കുന്നവർ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നൽകണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിർദേശം പങ്കുവെച്ച് ഇന്ത്യയിലെ യുഎസ് എംബസി. വിസപ്രക്രിയ ദേശീയസുരക്ഷാവിഷയമാണെന്ന നിലപാട് ഉറപ്പിച്ചാണ് എംബസി സാമൂഹികമാധ്യമങ്ങളിൽ പ്രസ്താവനയിറക്കിയത്. വിസ അപേക്ഷയ്ക്കൊപ്പം കഴിഞ്ഞ അഞ്ചുവർഷത്തിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെയും വിവരങ്ങൾ നൽകണം.
ഓരോ പ്ലാറ്റ്ഫോമിൻ്റെയും യൂസർനെയിമോ ഹാൻഡിലോ പ്രത്യേക ഫോമിൽ നൽകണം. ഈ വിവരങ്ങൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി ഒപ്പുവെച്ചാണ് സമർപ്പിക്കേണ്ടത്. ഇതിൽ ഏതെങ്കിലും സാമൂഹികമാധ്യമ വിവരങ്ങൾ നൽകാതിരുന്നാൽ വിസ ലഭിക്കാതിരിക്കാനും ഭാവിയിൽ വിസ നിഷേധിക്കപ്പെടാനും സാധ്യതയുണ്ടെന്നും പ്രസ്‌താവനയിലുണ്ട്. വിദ്യാർഥിവിസകൾക്കും സന്ദർശനവിസകൾക്കും ഇത് ബാധകമാണ്.
വിയോജിച്ച് ഇന്ത്യ
അതേസമയം, വിസയ്ക്ക് അപേക്ഷിക്കുന്നവരെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിസ, ഇമിഗ്രേഷൻ നടപടികൾ ഓരോ രാജ്യങ്ങളുടെയും പരമാധികാരവിഷയമാണ്. സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന യു.എസ് എംബസിയുടെ നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺസുലർ വിഷയങ്ങളിൽ ഇന്ത്യക്കാരുടെ താത്‌പര്യം സംരക്ഷിക്കാൻ യുഎസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യവക്താവ് അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group