ശുഭാംശുവിന്റെ ബഹിരാകാശയാത്ര ഇന്നുണ്ടായേക്കും

ശുഭാംശുവിന്റെ ബഹിരാകാശയാത്ര ഇന്നുണ്ടായേക്കും
ശുഭാംശുവിന്റെ ബഹിരാകാശയാത്ര ഇന്നുണ്ടായേക്കും
Share  
2025 Jun 25, 06:39 AM
mannanv 1

ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐ.എസ്.എസ്) യാത്ര ബുധനാഴ്ചയുണ്ടായേക്കുമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.01-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്‌സ് സെന്ററിൽനിന്നാകും ശുഭാംശുവിനെയും കുട്ടരെയും വഹിച്ചുള്ള ആക്‌സിയം -4 ദൗത്യം ഐഎസ്എസിലേക്കു പുറപ്പെടുക.


പലകാരണങ്ങളാൽ പലതവണ മാറ്റിവെച്ച ദൗത്യമാണിത്. നാസയുടെ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സൺ, പോളിഷ് സഞ്ചാരി സ്ലാവോസ് ഉസ്താസ്കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് ശുക്ലയുടെ സഹസഞ്ചാരികൾ.


വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപിയിൽനിന്നുള്ള ശുക്ല. ദൗത്യം വിജയിച്ചാൽ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. നാസയും സ്പെയ്‌സ് എക്സ്‌സും ആക്‌സിയം സ്പെയ്‌സും ചേർന്നുള്ള ദൗത്യത്തിൽ ഇസ്രോയും പങ്കാളിയാണ്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2