എ.എൻ. ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു

എ.എൻ. ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു
എ.എൻ. ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു
Share  
2025 Jun 03, 09:34 AM
AJMI1
AJMI
AJMI
AJMI
MANNAN

തലശ്ശേരി : 68-ാമത് കോമൺവെൽത്ത് പാർലമെൻ്ററി കോൺഫറൻസിന്റെ ഭാഗമായി പ്രീ കോൺഫറൻസ് ടൂറിൽ സ്‌പീക്കർ എ.എൻ.ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു. സോളിലെ ഇന്ത്യൻ എംബസിയിലും സന്ദർശനം നടത്തി. ദക്ഷിണ കൊറിയയിൽ നിലവിൽ ഏകദേശം 18,000 ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ടെന്ന് അംബാസഡർ അമിത്കുമാർ അറിയിച്ചു. ഇതിൽ ഏകദേശം 250 പേർ മലയാളികളാണ്. കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അംബാസഡർ സ്‌പീക്കറോട് പറഞ്ഞു.


കൊച്ചിൻ തുറമുഖവുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങളും ഇവരുടെ ചർച്ചയിൽവന്നു. കപ്പൽനിർമാണം പോലുള്ള മേഖലകളിൽ ദക്ഷിണ കൊറിയ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.


മറൈൻ ടെക്നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നതപഠനത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർഥികൾ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കുന്നുണ്ടെന്നും അംബാസഡർ അറിയിച്ചു. ഇന്ത്യൻ എംബസി നൽകിയ സ്വീകരണത്തിനും അംബാസഡർ അമിത്‌കുമാർ നൽകിയ വിവരങ്ങൾക്കും ദക്ഷിണ കൊറിയയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ കാര്യങ്ങൾ വിശദീകരിച്ചതിനും സ്‌പീക്കർ നന്ദിയറിയിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI