
വത്തിക്കാൻ സിറ്റി: അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള 133 കർദിനാൾമാർ
ബുധനാഴ്ച വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒത്തുകൂടി ദിവ്യബലിയർപ്പിച്ചു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുമുൻപ് ലോകംകാൺകെ അർപ്പിച്ച അവസാന ദിവ്യബലി. ദിവസങ്ങൾക്കുശേഷം കത്തോലിക്കാസഭയുടെ 257-ാം മാർപാപ്പയുമായി സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തുമ്പോഴേ ഈ കർദിനാൾമാരെ ഇനി കാണാനാവു. അതുവരെ പാപ്പാ തിരഞ്ഞെടുപ്പിനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലും അടുത്തുള്ള സന്താ മാർത്ത അതിഥിമന്ദിരവുമാകും അവരുടെ ലോകം,
കോൺക്ലേവിനുമുൻപ് കർദിനാൾമാർ ഒന്നിച്ച് പോളിൻ ചാപ്പലിൽ പ്രാർഥിച്ചു. അതിനുശേഷമായിരുന്നു സിസ്റ്റൈൻ ചാപ്പലിലേക്കുള്ള യാത്ര, മൈക്കലാഞ്ചലോയുടെ ചുവർച്ചിത്രങ്ങളാൽ അലംകൃതമായ ചാപ്പലിൽ കർദിനാൾമാരിൽ ഏറ്റവും പ്രായമുള്ള പിയെത്രോ പരോലിൻ ശരിയായ തിരഞ്ഞെടുപ്പിന് വഴികാട്ടാനായി പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർഥിച്ചു. അതുകഴിഞ്ഞ് പുറംലോകവുമായി ബന്ധമില്ലാത്ത വോട്ടിങ് ദിനങ്ങൾ തുടങ്ങി.
ആദ്യദിനം ഉച്ചതിരിഞ്ഞ് ഒരു വോട്ടെടുപ്പ് മാത്രം. വോട്ടുചെയ്ത കടലാസ് കർദിനാൾമാർ മടക്കി, മൈക്കലാഞ്ചലോയുടെ 'അന്ത്യവിധി' യുടെ മൂന്നിലെ മശമേൽവെച്ചിരിക്കുന്ന കുംഭത്തിലിടും. ബാലറ്റെണ്ണുമ്പോൾ ഒരു കർദിനാളിനും മൂന്നിൽരണ്ട് വോട്ടില്ലെങ്കിൽ അതു കത്തിക്കും. ഒപ്പം കറുത്തപുകവരാനുള്ള രാസവസ്‌തുവുമിടും ചാപ്പലിനുമുകളിലെ ചിമ്മിനിക്കുഴലിലൂടെയെത്തുന്ന ആ പുക പാപ്പയെ തിരഞ്ഞെടുത്തില്ലെന്ന അറിവുതരും. വരുന്നത് വെളുത്തപുകയെങ്കിൽ കത്തോലിക്കാസഭയ്ക്ക് പുതിയ പാപ്പയെ കിട്ടിയെന്നർഥം. ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയെയും അദ്ദേഹത്തിൻറെ മുൻഗാമി ബെനഡിക്‌ട് പതിനാറാമനെയും രണ്ടുദിവസംകൊണ്ടു തിരഞ്ഞെടുത്തിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group