
ന്യൂയോർക്ക്: പത്രപ്രവർത്തനത്തിലെ മികവിനുള്ള 2024-ലെ പുലിറ്റ്സർ സമ്മാനങ്ങളിൽ നാലെണ്ണം 'ന്യൂയോർക്ക് ടൈംസി'ന്. മുന്നെണ്ണം 'ന്യൂയോർക്കർ' മാഗസിൻ നേടി.
അന്താരാഷ്ട്ര റിപ്പോർട്ടിങ്, അന്വേഷണാത്മക റിപ്പോർട്ടിങ്, ഫീച്ചർ, ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് ന്യൂയോർക്ക് ടൈംസിന് പുരസ്കാരം. ഡഗ് മില്ലസ് പകർത്തിയ ട്രംപിനുനേരെ വെടിയുണ്ട പീറിപ്പായുന്ന ചിത്രങ്ങളാണ് ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫിയിൽ ന്യൂയോർക്ക് ടൈംസിന് സമ്മാനം നേടിക്കൊടുത്തത്.
പൊതുസേവനത്തിനുള്ള സമ്മാനം തുടർച്ചയായ രണ്ടാംതവണയും 'പ്രോറിപ്പബ്ലിക്ക' സ്വന്തമാക്കി. ഗർഭച്ഛിദ്രനിയമങ്ങൾ ശക്തമായ യുഎസ് സംസ്ഥാനങ്ങളിൽ ഡോക്‌ടർമാരുടെ അനാസ്ഥകാരണം പ്രസവത്തിനിടെ മരിച്ച സ്ത്രീകളെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് സമ്മാനം. 'അർജന്റ് ആൻഡ് ഇല്യൂമിനേറ്റിങ് ബ്രേക്കിങ് ന്യൂസ് കവറേജ്' സമ്മാനം ട്രംപിനുനേരെയുള്ള വധശ്രമറിപ്പോർട്ടിങ്ങിലൂടെ വാഷിങ്‌ടൺ പോസ്റ്റ് സ്വന്തമാക്കി.
ഗാസയിലെ റിപ്പോർട്ടിങ്ങിന് 'ന്യൂയോർക്കറി'ൻ്റെ മൊസാബ് അബു തോഹയ്ക്ക് സമ്മാനം ലഭിച്ചു. ഫിക്ഷൻ വിഭാഗത്തിൽ പെർസിവൽ എവെററ്റിൻ്റെ 'ജെയിംസ് എന്ന നോവലും നാടകത്തിനുള്ള പുലിസ്റ്റർ ബ്രണ്ടെൻ ജെക്കബ്സ് ജെൻകിൻസിന്റെ 'പർപ്പസും' നേടി, 15000 ഡോളറാണ് (12.64 ലക്ഷം രൂപ) സമ്മാനത്തുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group