
വത്തിക്കാൻ സിറ്റി: പള്ളിമണികളുടെ നിലയ്ക്കാത്ത നാദത്തിനിടയിൽ
കർദിനാൾമാരുടെയും പുരോഹിതരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെ ഫ്രാൻസിസ് മാർപാപ്പയുടെ (88) മൃതശരീരം ബുധനാഴ്ച വത്തിക്കാനിലെ സെയ്ൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെച്ചു.
മാർപാപ്പയുടെ വസതിയായിരുന്ന റോമിലെ സാന്ത മാർത്ത അതിഥിമന്ദിരത്തിലെ ചാപ്പലിൽനിന്ന് വിലാപയാത്രയായാണ് മൃതശരീരം ബസിലിക്കയിലെത്തിച്ചത്. വെള്ളിയാഴ്‌ച രാത്രി എട്ടുവരെ (ഇന്ത്യൻ സമയം രാത്രി 11.30) പൊതുജനത്തിന് മാർപാപ്പയ്ക്ക് അന്ത്യാജബലിയർപ്പിക്കാം.
പ്രിയ പാപ്പയെ അവസാനമായൊന്നു കാണാൻ ആയിരങ്ങളാണ് വത്തിക്കാനിലേക്കെത്തുന്നത്. മൂന്നുമണിക്കൂറോളം കാത്തുനിന്നാണ് ബുധനാഴ്‌ച പലരും പാപ്പയ്ക്ക് അന്ത്യപ്രണാമമർപ്പിച്ചത്.
ശനിയാഴ്ച റോമിലെ സാന്താ മരിയ മാർജറി ബസിലിക്കയിലാണ് പാപ്പയുടെ സംസ്കാരം. അതിനുമുൻപ് സെയ്ൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രാർഥനനടക്കും. രാഷ്ട്രനേതാക്കളുൾപ്പെടെ 170 വിദേശപ്രതിനിധികൾ അന്ത്യശുശ്രൂഷയിൽ പങ്കെടുക്കാനെത്തും. അതിനാൽ കർശനസുരക്ഷയിലാണ് വത്തിക്കാനും റോമും. യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ മുകളിൽ നൈപ്പർ പോലീസ് സംഘങ്ങൾ കാവലുണ്ട്. റോമിനുമുകളിലൂടെ വിമാനങ്ങൾ പറക്കുന്നത് വിലക്കി. അന്ത്യശുശ്രൂഷകളിൽ പങ്കെടുക്കാൻ രണ്ടരലക്ഷത്തോളം പേരെങ്കിലും എത്തുമെന്നാണ് കരുതുന്നത്.
ന്യുമോണിയ ബാധയിൽനിന്ന് സുഖം പ്രാപിക്കുകയായിരുന്ന മാർപാപ്പ തിങ്കളാഴ്ചയാണ് അന്തരിച്ചത്. ഹൃദയാഘാതവും പക്ഷാഘാതവുമാണ് മരണകാരണമെന്ന് വത്തിക്കാൻ ചൊവ്വാഴ്‌ച അറിയിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group