
കൊളംബോ: ശ്രീലങ്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'മിത്രവിഭൂഷണ' പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായക ശനിയാഴ്ച സമ്മാനിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ പങ്കിനുള്ള അംഗീകാരമായാണിത്. കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ ശനിയാഴ്ചനടന്ന ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. 140 കോടി ഇന്ത്യക്കാർക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് മോദി പറഞ്ഞു
പ്രശസ്തിപത്രവും ശ്രീലങ്കൻ നവരത്‌നങ്ങളും താമര, ഭൂമി, സൂര്യൻ, ചന്ദ്രൻ, നെൽക്കതിർ എന്നീ ചിഹ്നങ്ങൾ പതിച്ച വെള്ളിമെഡലുമാണ് പുരസ്‌കാരം. 2008-ൽ പ്രസിഡന്റ് മഹിന്ദ രജപക്സെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. മാലദ്വീപ് മുൻ പ്രസിഡൻ്റ് മൗമൂൻ അബ്‌ദുൾ ഗയൂം, പലസ്‌തീൻ നേതാവ് യാസർ അരാഫത്ത് (മരാണനന്തര ബഹുമതി) എന്നിവർക്ക് ശ്രീലങ്ക ഈ ബഹുമതി നൽകിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group