റവ. ഫാ. ബ്രിൻസ് അലക്സ് മാത്യൂസിനു സ്വീകരണം നൽകി

റവ. ഫാ. ബ്രിൻസ്  അലക്സ് മാത്യൂസിനു  സ്വീകരണം നൽകി
റവ. ഫാ. ബ്രിൻസ് അലക്സ് മാത്യൂസിനു സ്വീകരണം നൽകി
Share  
2025 Mar 30, 03:52 PM
panda  first

റവ. ഫാ. ബ്രിൻസ്

അലക്സ് മാത്യൂസിനു

സ്വീകരണം നൽകി


കുവൈറ്റ്: മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, അനുഗ്രഹീത പ്രഭാഷകനുമായ റവ. ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് കുവൈറ്റിൽ എത്തിച്ചേർന്നു.


മലങ്കര സഭയുടെ കോട്ടയം പഴയ സെമിനാരി അദ്ധ്യാപകൻ, പത്തനംതിട്ട മാർ ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്റർ ഡയറക്ടർ, തുമ്പമൺ ഭദ്രാസനത്തിന്റെ മാനവ ശാക്തികരണ വിഭാഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന അച്ചനു, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ട് ജെറി ജോൺ കോശി, സെക്രട്ടറി ഷിജു ജോൺ, ട്രഷറാർ ടിബു വർഗീസ്, കൺവൻഷൻ കൺവീനർ സജിമോൻ തോമസ്, ജോയന്റ് സെക്രട്ടറി ജോസഫ് എം.ഏ., ഓർഗനൈസിംഗ് സെക്രട്ടറി റെനി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ് നൽകി. 


മാർച്ച് 29, 30, 31, ഏപ്രിൽ 1 തീയതികളിൽ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ വെച്ച് വൈകിട്ട് 7.00 മുതലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.


wkw

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌

കൺവൻഷൻ 2025 മാർച്ച്‌ 29 മുതൽ


കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 29, 30, 31, ഏപ്രിൽ 1 തീയതികളീൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. 


അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പലിൽ വൈകിട്ട്‌ 7 മുതൽ ക്രമീകരിച്ചിരിക്കുന്ന വചന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനും, പത്തനംതിട്ട മാർ ഗ്രീഗോറിയോസ്‌ ശാന്തി നിലയം കൗൺസിലിംഗ്‌ സെന്റർ ഡയറക്ടറും, തുമ്പമൺ ഭദ്രാസനത്തിന്റെ മാനവ ശാക്തികരണ വിഭാഗം ഡയറക്ടറും, അനുഗ്രഹീത പ്രഭാഷകനുമായ റവ. ഫാ. ബ്രിൻസ്‌ അലക്സ്‌ മാത്യൂസ്‌ വചനശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകുന്നു.


medmed

മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ

ആഭിമുഖ്യത്തിൽ 13-​‍ാമത്‌ സൗജന്യ

മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു


കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-​‍ാമത്‌ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. കുവൈറ്റ്‌ മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ്‌ ഫോറം, കുവൈറ്റ്‌ ഹാർട്ട്‌ ഫ്ണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ്‌ എന്നിവയുടെ സഹകരണത്തോടെ, 2025 ഏപ്രിൽ 4, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക്‌ 1 മണി വരെ ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ, അബ്ബാസിയായിൽ വെച്ച്‌ നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്‌, ഇ.എൻ.ടി., പീഡിയാട്രിക്‌, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഈ.സി.ജി., അൾട്രാസൗണ്ട്‌, ബ്ളഡ്‌ ഷുഗർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരിക്കും. 


ക്യാമ്പിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റോയ്‌ എൻ.കെ. (66396204), മാത്യു യോഹന്നാൻ (66251470), എബി സാമുവേൽ (65873642) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

https://bit.ly/3XCf7TR

kodakkadan-(1)
SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW