ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം : ടി ഷാഹുൽ ഹമീദ്

ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം : ടി ഷാഹുൽ ഹമീദ്
ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം : ടി ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2025 Mar 19, 10:53 PM
NISHANTH
kodakkad rachana
man
pendulam

ജനങ്ങൾക്ക് സന്തോഷം പകർന്ന് നൽകാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം : ടി ഷാഹുൽ ഹമീദ്


ലോക സന്തോഷ ദിനം മാർച്ച് 20


മാർച്ച് 20, സന്തോഷ ദിനമായി ലോകം സമുചിതമായി ആചരിച്ചു വരുന്നു. മനുഷ്യന്റെ മൗലികമായ ലക്ഷ്യമാണ് സന്തോഷം. പ്രപഞ്ചം സർവതോൻമുഖമായ പരിണാമത്തിന്റെ പടിയിൽ നിൽക്കുന്ന കാലത്ത്,അചിന്ത്വമായ വേഗത്തിൽ ലോകം പുരോഗതി കൈവരിക്കുന്ന ഘട്ടത്തിൽ മനുഷ്യന് സന്തോഷം ഉണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.സന്തോഷം എല്ലാ ജനങ്ങളിലും തുല്യമായ രീതിയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് സന്തോഷദിനം ആചരിക്കുന്നത്. ജനങ്ങൾക്ക് ക്ഷേമം ഉറപ്പുവരുത്തി മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സർക്കാറുകൾ നിലയുറപ്പിച്ചാൽ മാത്രമേ സന്തോഷം ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ. മെച്ചപ്പെട്ടതും ലളിതവുമായ നികുതിഘടന, സർക്കാരിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ഗുണനിലവാരത്തോടെ സമയബന്ധിതമായി ലഭ്യമാക്കൽ, അഴിമതിരഹിതമായ പൊതു സർവീസ് എന്നിവയൊക്കെ ജനങ്ങൾക്ക് സന്തോഷം പകർന്നു നൽകുന്ന ഘടകങ്ങളാണ്.


 ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 2012 ലാണ് ലോകത്ത് സന്തോഷ ദിനം മാർച്ച് 20ന് ആചരിച്ചു വരാൻ തീരുമാനിച്ചത് എങ്കിലും 2013 ലാണ് ആദ്യമായി സന്തോഷദിനം കൊണ്ടാടിയത് . 2025ലെ ലോക സന്തോഷ ദിനത്തിന്റെ സന്ദേശം ,പങ്കിടൽ (share ) കരുതൽ( care) എന്നതാണ്. 2025ലെ സന്തോഷ ദിനത്തിൽ ലോകസന്തോഷ സൂചികയുടെ പുതിയ റിപ്പോർട്ട് പ്രസീധിക്കരിക്കുന്നതാണ്.സന്തോഷ സൂചികയിൽ കഴിഞ്ഞവർഷം വരെ ഫിൻലാൻഡ്, ഡെന്മാർക്ക് ഐസ്ലാൻഡ്,സ്വീഡൻ, നെതർലാൻഡ്, നോർവേ,ലക്സംബെർഗ് എന്നീ രാജ്യങ്ങളാണ് മുൻനിരയിൽ ഉള്ളത്, അഫ്ഗാനിസ്ഥാൻ, ലെബനൻ,സിറിയ എന്നി രാജ്യങ്ങൾ ഏറ്റവും പുറകിലെ സ്ഥാനത്തുമുണ്ട്.143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ് തൊട്ടടുത്ത അയൽ രാജ്യങ്ങളെക്കാൾ വളരെ പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. വരുമാനത്തിലെ അസുന്തിലിതാവസ്‌ഥയും, വയോജനങ്ങളുടെ ഇടയിലുള്ള സന്തോഷ കുറവും ഇന്ത്യയെ സന്തോഷ സൂചികയിൽ പിറകിലേക്ക് തള്ളുന്ന ഘടകങ്ങളാണ്.


 1970 മുതൽ ജനങ്ങളുടെ സന്തോഷത്തിന് ഭരണപക്രിയയിൽ വലിയ സ്ഥാനം നൽകുന്ന ഭൂട്ടാൻ ആണ് സന്തോഷ ദിനം ആചരിക്കണം എന്ന ആശയം മുന്നോട്ടുവെച്ചത്, മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി)യിൽ ജനങ്ങളുടെ സന്തോഷത്തിന് സ്ഥാനം നൽകിയ രാജ്യമാണ് ഭൂട്ടാൻ, അതുകൊണ്ടുതന്നെ ആവശ്യം ഐക്യരാഷ്ട്രസഭ സർവ്വാത്മനാ സ്വീകരിക്കുകയാണ് ഉണ്ടായത്.

 2024 ലെ സന്തോഷസൂചിക റിപ്പോർട്ടിൽ പ്രായത്തിനനുസരിച്ച് സന്തോഷത്തിൽ വ്യതിയാനം സംഭവിക്കുന്നു എന്ന നിരീക്ഷണം ഈ വർഷത്തിലും ആവർത്തിക്കുമോ എന്നറിയാൻ  ലോകം അക്ഷമയൊടെ മാർച്ച് 20 വരെ കാത്തു നിൽക്കുകയാണ്.


 സന്തോഷം ഉണ്ടാകണമെങ്കിൽ ദയ, ഔദാര്യം, വൈകാരിക പിന്തുണ എന്നിവ ഉണ്ടാകേണ്ടതായിട്ടുണ്ട്. സന്തോഷമുള്ള ജനതയ്ക്ക് നല്ല ആരോഗ്യവും ഉല്പാദനക്ഷമതയും ഉണ്ടാകുന്നതാണ്. സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും സാമൂഹിക ഐക്യം കെട്ടിപ്പിടിക്കുന്നതിലൂടെയും സുസ്ഥിര വികസനം പോലെ തന്നെ ജനങ്ങൾക്ക് സന്തോഷം ലഭിക്കുന്നതാണ്. സന്തോഷം വ്യക്തിപരമായ കാര്യമല്ല മറിച്ച് സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. മറ്റുള്ളവർക്ക് സന്തോഷം ലഭ്യമാക്കുന്നതിന് സാമൂഹികമായ ഇടപെടൽ ആവശ്യമാണ്.സമയം, വിഭവങ്ങൾ,ചിന്ത എന്നിവ പങ്കിടുന്നതിലൂടെയും സന്തോഷം പ്രാപിക്കു വാൻ സാധിക്കുന്നതാണ്.

 സന്തോഷം സംക്രമീകമാണ് അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് കൈമാറേണ്ടതായിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കുവാൻ പറ്റാത്ത കാര്യമാണ്. മനുഷ്യർ എന്ത് നൽകുന്നു എന്നതിലാണ് സന്തോഷം ഒളിഞ്ഞിരിക്കുന്നത്. വ്യക്തിപരമായി സന്തോഷം ഉണ്ടാകണമെങ്കിൽ വ്യക്തി തന്നെ വിചാരിക്കണം. ജീവിതത്തിന്റെ ഉദ്ദേശം തന്നെ സന്തോഷമായി ജീവിക്കുക എന്നതാണ്.

 സന്തോഷത്തിന് കൃത്യമായ നിർവചനം ഇല്ല എങ്കിലും, മനസ്സിന്റെ നല്ല വികാരം, സ്വഭാവം,അവസ്ഥ എന്നിവയാണ് സന്തോഷം കൊണ്ട് വിവക്ഷിക്കുന്നത്. ലക്ഷ്യം നേടുമ്പോഴും ഇഷ്ടമുള്ളവരോട് കൂടെ സമയം ചെലവഴിക്കുമ്പോഴും മനസ്സിന് സന്തോഷം ഉണ്ടാകുന്നു .നല്ല ശാരീരിക മാനസികാരോഗ്യമുള്ളവർക്ക് ഉയർന്ന സന്തോഷം ലഭിക്കുന്നതാണ്.നല്ല സാമൂഹ്യബന്ധങ്ങൾ ഉണ്ടാകുന്നതിലൂടെ ആയുസ്സ് വർദ്ധിക്കുമെന്ന് കേബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങൾ തെളിയിക്കുന്നു.


 1780 ൽ തന്നെ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ജനങ്ങളുടെ സന്തോഷത്തിന് ബന്ധമുണ്ട് എന്ന് ബ്രിട്ടീഷ് തത്വചിന്തകനായ Jeremy Bentham പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ പ്രാഥമികമായ ലക്ഷ്യമാണ് സന്തോഷം ഇത് അളക്കുന്നതിന് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. സർക്കാർ ജനാഭിലാഷത്തോടെ പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് സന്തോഷം ലഭിക്കും, ഭൂട്ടാൻ ഇത് തെളിയിക്കുകയും തുടർന്ന് 2012 മുതൽ ബ്രിട്ടനും ഭരണ പ്രക്രിയയിൽ ജനങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകി വരികയും ചെയ്യുന്നു.  

 സന്തോഷം 50 % പൈതൃകമായും 10% ജീവിത സാഹചര്യത്തിനനുസരിച്ചും 40% സ്വയം നിയന്ത്രണത്തിലൂടെയുംമാണ് ലഭിക്കുന്നത്. സന്തോഷിക്കുവാനുള്ള അവകാശം മൗലികാവകാശമാണ്, സന്തോഷം പ്രകടിപ്പിക്കുമ്പോൾ ശരീരത്തിൽ ഹാപ്പി ഹോർമോണുകളായ dopamine, serotonin ,endorphins എന്നിവ ലഭിക്കുന്നതാണ്. പ്രചോദനാത്മകമായ വികാരം സന്തോഷത്തിന് കാരണമാകുന്നതാണ്. പരസ്പര സന്ദേശ കൈമാറ്റം, പങ്കാളിത്തം, കായികക്ഷമതയിൽ ഏർപ്പെടൽ, മെഡിറ്റേഷൻ എന്നിവയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും സന്തോഷം അളവറ്റ രീതിയിൽ ലഭിക്കുന്നതാണ്. സ്വയം ശ്രദ്ധ ഉണ്ടാകുന്നതോടൊപ്പം താല്പര്യമുള്ള മേഖലയിൽ സമയം ചെലവഴിക്കൽ എന്നിവയും സന്തോഷത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതാണ്.

 നെഗറ്റീവ് ചിന്തകൾ, ഒച്ചകൾ, മണം, വികാരങ്ങൾ എന്നിവ സന്തോഷത്തെ പമ്പകടത്തുന്നതാണ്. അനുഭവിക്കുന്ന കാര്യങ്ങൾ എഴുതിവെക്കുന്നതിലൂടെയും സന്തോഷം ലഭ്യമാകുന്നതാണ്. പരസ്പര സഹകരണം, മതിയായ വിശ്രമം, ചിരി, പങ്കാളിത്തം, കൂട്ടായ്മ, അനുഭവ കൈമാറ്റം എന്നിവയിലൂടെ നിലവിലുള്ള സന്തോഷത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

 അമേരിക്കയിൽ സന്തോഷം അനുദിനം കുറഞ്ഞുവരുന്നു എന്ന് 2024ലെ സന്തോഷ സൂചിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യുവജനങ്ങൾക്ക് സന്തോഷം കൂടുതലുള്ള രാജ്യം ലിത്വാവ്വാനിയാണ്, പ്രായമുള്ളവർക്ക് ഏറ്റവും സന്തോഷം നൽകുന്നത് ഡെന്മാർക്കും, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ജനങ്ങളിൽ സന്തോഷം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഇടപെടൽ സർക്കാർ ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


 വർത്തമാനകാലത്ത് ജീവിക്കുവാനും നന്ദിയുള്ളവരാകുവാനും സന്തോഷ ദിന ചിന്തകളായി ഐക്യരാഷ്ട്രസഭ അവതരിപ്പിക്കുന്നു. ഏറ്റവും ഇഷ്ടമുള്ളവരോടൊപ്പം സമയം ചെലവഴിക്കുമ്പോഴും സാമൂഹ്യബന്ധങ്ങൾ സൂക്ഷിക്കുവാനും ചുറ്റുവട്ടത്ത് നിരീക്ഷിക്കുവാനും അധാർമികതയിലൂടെയുള്ള സഞ്ചാരങ്ങൾ വിലക്കുവാനും സന്തോഷ ദിനത്തിൽ തയ്യാറെടുക്കേണ്ടതായിട്ടുണ്ട്. യുവജനങ്ങളിൽ ഒരു ചെറിയ വിഭാഗം സന്തോഷത്തിനുവേണ്ടി അധാർമികമായ മേഖല തെരഞ്ഞെടുത്ത് മദ്യം മയക്കുമരുന്ന് ഉപയോഗിച്ച് സന്തോഷം  ലഭിക്കാനായി സമയം ചെലവഴിക്കുമ്പോൾ അതിനെ കണ്ടില്ലെന്ന് നടിക്കാതെ സാമൂഹിക ഇടപെടൽ നടത്തി സാമൂഹ്യ സുരക്ഷാവലയം സൃഷ്ടിക്കുവാൻ ലോക സന്തോഷ ദിനം ഓർമ്മപ്പെടുത്തുന്നു .നമുക്ക് ഇന്ന് ലഭിക്കുന്ന സന്തോഷത്തിന്റെ തോത് വർദ്ധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമായ ഒരുകാലത്തിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. സാമൂഹിക തിന്മയിൽ ഏർപ്പെടുന്നവരോട് തുറന്നു പറച്ചൽ അടക്കമുള്ള കഠിനമായ പരിശ്രമം നടത്തി മനസാക്ഷിയുള്ള ഇടപെടൽ നടത്തേണ്ടതായിട്ടുണ്ട് ഒരു രാജ്യത്തിന്റെ കൂട്ടായ സന്തോഷത്തിന്റെ അകെ തുകയായി ആ രാജ്യത്തെ ജനങ്ങളുടെ സന്തോഷം വർധിപ്പിക്കുവാൻ യുവജനങ്ങളിൽ ഒരു ചെറു വിഭാഗത്തിനിടയിൽ നടമാടിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥക്ക്‌ പരിഹാരം ഉണ്ടാകേണ്ടതായിട്ടുണ്ട്

By

ടി ഷാഹുൽ ഹമീദ്

9895043496

Shahul1971@gmail. Com

images-(5)
samudra_1741970036
marmma-chikils-mukkali_1741941687
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സാന്ത്വനസ്പർശ്വവുമായി വടകരയിൽ ബിസിനസ്സ് കൂട്ടായ്‌മ
mannan
SAMUDRA NEW
pen