.jpg)
കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി പ്രശ്നം ഉയർത്തിയ ജോലിത്തർക്കം അവസാനിപ്പിക്കണം
: ഡോ .കെ.കെ.എൻ കുറുപ്പ് .
തൃശ്ശൂർ : കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്നുവരുന്ന തൊഴിൽ തർക്കം ജാതി കാരണമാണെന്ന് പലരും വിശ്വസിക്കുന്നു.
ഈ തർക്കം പരിഹരിക്കാതിരുന്നാൽ പൊതുസമൂഹത്തിന് നാണക്കേടാണ് .
1918 ൽ ബ്രിട്ടീഷുകാരും തിരുവിതാംകൂർ രാജാക്കന്മാരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം ക്ഷേത്രം മേല ധികാരി തച്ചുടയ കൈമൾ സന്യാസിയെപ്പോലെ വിവാഹം കഴിക്കാൻ പാടില്ലെന്നായിരുന്നു .
അത് നിലവിലിരിക്കെ കൈമൾ വിവാഹിതനാവുകയും ആകാരണത്താൽ അദ്ദേഹത്തെ പുറത്താക്കാൻ ഇടവരികയും തിരുവിതാംകൂർ മഹാരാജാവും ദിവാൻ സർ സി പി യും ബ്രാഹ്മണ മേധാവികളും ചേർന്ന് പ്രശ്നം സമരസപ്പെടുത്തുകയുമാണ്ടായത്.
പക്ഷേ വിവാഹം ചെയ്ത സ്ത്രീക്ക്ക്ഷേത്രത്തിൽ പ്രവേശനം തുടരുകയാണുണ്ടായത് .
ഈ വിവാഹത്തെ പരാമർശിച്ചുകൊണ്ട് ഒരു 'സ്ത്രീയെ ഭാര്യയാക്കി' വെച്ചു എന്ന പേരിൽ ഞാൻ എഴുതിയ കുറിപ്പിൻ്റെ പേരിൽ അന്നത്തെ ചില അധികാരികൾ എന്നെ സിവിൽ മാനനഷ്ട കേസുകളിൽ പെടുത്തുകയുമുണ്ടായി.
അറിയാതെ എഴുതിപ്പോയ ഈ ചരിത്രകാരന് ചോമ്പാലയിൽ നിന്നും നിരവധി തവണ ഇരിങ്ങാലക്കുടയിലെ സിവിൽ ക്രിമിനൽ കോടതികളിൽ കയറിയിറങ്ങേണ്ടതായി വന്നിട്ടുണ്ട്.
യാത്രചെയ്ത വകയിലും നല്ല സംഖ്യ ചിലവായി.
ഇതുപോലുള്ള ദുരനുഭവം അഥവാ ഗതികേട് ഈ ജോലിയിൽ നിയുക്തനായവനെ എത്തിക്കരുതെന്ന് പൈതൃക ചരിത്രകാരൻ കൂടിയായ ഞാൻ അപേക്ഷിക്കുന്നു: ഡോ .കെ കെ എൻ കുറുപ്പ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group