പ്രതികരണങ്ങൾക്ക് മനുഷ്യത്വമുഖം തിരിച്ചു പിടിക്കാനാകണം :സത്യൻ മാടാക്കര .

പ്രതികരണങ്ങൾക്ക് മനുഷ്യത്വമുഖം തിരിച്ചു പിടിക്കാനാകണം :സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Mar 13, 03:08 PM
KKN

പ്രതികരണങ്ങൾക്ക്

മനുഷ്യത്വമുഖം

തിരിച്ചു പിടിക്കാനാകണം

:സത്യൻ മാടാക്കര .


ഇന്നത്തെ ഇന്ത്യനവസ്ഥയിൽ പ്രതികരണം ഇന്ത്യയിലും കേരളത്തിലും എങ്ങോട്ടാണ് ? ജനാധിപത്യം നേടിത്തന വ്യക്തിത്വം പൊതു നിലയിൽ പ്രകാശിപ്പിക്കാനാവുന്ന അവസരം എവിടെ എത്തി നില്ക്കുന്നു. സാക്ഷി വിചാരണയുടെ തലത്തിൽ നിന്ന് ഉള്ളിലേക്ക് ചൂണ്ടയെറിയുമ്പോൾ ഏറ്റവും വലിയ കശാപ്പുശാലയിലെ ഇറച്ചിക്കഷ്ണത്തിലാണ് അത് കൊളുത്തി പിടിക്കുന്നത്. നവോത്ഥാന മൂല്യങ്ങളുടെ അപചയം, ഉപഭോഗ സംസ്കാരം, ഹൈടെക് ഏകലോകം, പറഞ്ഞു പറഞ്ഞ് ക്ലീഷേയായിത്തീർന്ന ആഗോളവൽക്കരണത്തിലൂടെ നമ്മൾ എല്ലാം മറക്കുന്നു. മറവിക്ക് നല്കുന്നു. ഒരു കാലത്ത് സാമൂഹ്യ സേവനമെന്നത് നഷ്ടപ്പെടുക എന്നതായി രുന്നു. സ്വാതന്ത്ര്യം കാട്ടിയതിനുശേഷം വന്ന ജനപ്രതിനിധികൾക്ക് അത്തരമൊരു പശ്ചാത്തലം ഉണ്ടായിരുന്നു. ഇന്നെന്താണ് സ്ഥിതി? ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ച ജനപ്രതിനിധികൾ ജനകീയ പ്രശ്നത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നുണ്ടോ? തോ റ്റാലും ജയിച്ചാലും ഏറ്റക്കുറച്ചിൽ ഉണ്ടെന്നല്ലാതെ ഭൗതിക താല്പര്യം കുറയുന്നില്ല. ചെറുപ്പക്കാരായ പലരും മൂല്യശോഷണത്തിന്റെ ശൂന്യതയിൽ കയറി നില്ക്കുന്ന ജനവിരുദ്ധ റിക്രൂട്ട്മെന്റിന്റെ പിടിയിലാണ്. രാഷ്ട്രീയം മുതൽ അധോലോകം വരെ സ്വീകരിച്ച് അരാഷ്ട്രീയമായ എല്ലാറ്റിന്റെയും മുൻ നിരയിലെത്താനുള്ള മത്സരമാണ് ചെറുപ്പം ആഘോഷിക്കുന്നത്. രണ്ട് സ്മോളും നല്ല വേഷവുംകൈ നിറയെ പണവും കിട്ടിയാൽ ഏതിന്റെയും കരിയർ ആകാൻ ചെറുപ്പക്കാർ / ചെറുപ്പക്കാരികൾ ഇഷ്ടം പോലെ ഒരുക്കപ്പെട്ടിരിക്കുന്നു. ഇത്തരം സാമൂഹ്യാവസ്ഥ വരുത്തി വെച്ച വിപത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കുമാവില്ല. പക്ഷേ, പൊടിപ്പുകൾ മുഴുവൻ കരിഞ്ഞിട്ടില്ല. ചില ഒറ്റയാൻ ധീരതകളുണ്ട്. അവയെ കൂട്ടി യോജിപ്പിക്കാനാവണം. മാറി വന്ന സാഹചര്യം സമാധാനപൂർവ്വം, സാഹോദര്യത്തോടെ, മതേതര കൂട്ടായ്മയിലൂടെ അതിന് ആഗ്രഹിക്കുന്നു.കമ്പോളാധിഷ്ഠിത വ്യാവസായിക സമൂഹത്തിൽ ഇനിയും സാമൂഹികത ഇല്ലാതാക്കാനുള്ള പരിശ്രമങ്ങൾ നടക്കും. പൊതു നിലയുടെ ശബ്ദമാണ് ഉറപ്പിക്കേണ്ടത്. അതാകട്ടെ ജനപ്രതിനിധികളും, പൗരാവകാശ-അയൽക്കൂട്ട സംഘങ്ങളും, എഴുത്തുകാരും, സാമൂഹ്യ പ്രവർത്തകരും, സ്ത്രീ - പരിസ്ഥിതി വാദ സംഘടനകളും, ഭരണകൂടവും പൊതുവായ ഐക്യത്തിലൂടെ ഉയർത്തിയെടുക്കേണ്ടതാണ്. ഭാവിയിൽ അത്തരം നിലപാട് തുടർന്നേ പറ്റൂ. സാമൂഹ്യ ജീവിതാഘാതങ്ങളെക്കുറിച്ചുള്ള ആലോചന പൗരൻ എന്ന നിലയിൽ എല്ലാവരും ഏറ്റെടുക്കേണ്ടതുണ്ട്. ധൈഷണിക കസർത്തിലല്ല വിചാര സ്വാതന്ത്ര്യത്തിന്റെ പുത്തൻ ധീരതയിലാണ് ഇടപെടലിന്റെ ശക്തി .

എഴുത്തുകാരൻ ആരുടെ ചേരിയിൽ എന്നത് പഴയ തർക്ക - സംവാദ വിഷയമാണെങ്കിലും മാനവികത പുലർന്നു കാണാനാഗ്രഹിക്കുന്നവർക്ക് നോബൽ സമ്മാനം കവിതയിൽ ഗീതാജ്ഞലി യിലൂടെ ഇന്ത്യയിലെത്തിച്ച മഹാകവി രബീന്ദ്രനാഥ ടാഗോറിനെ മറക്കാനാവില്ല. അദ്ദഹം ഗീതാജ്ഞലിയിൽ എഴുതിയ വരികൾ ഏതു കാലത്തും പ്രസക്തം.

" ഭജനയും പൂജയും സാധനയും ആരാധനയും എല്ലാം നില്ക്കട്ടെ. ദേവാലയത്തിന്റെ ഒഴിഞ്ഞ കോണിൽ കതകുമടച്ച് എന്തിനാണ് നീ ഇരിക്കുന്നത് ? ഈ കൂരിരുട്ടിൽ രഹസ്യമായിരുന്ന് ആരെയാണ് നീ മനസാ പൂജിക്കുന്നത്. കണ്ണ് തുറന്ന് നേരെ നോക്കൂ ? നിന്റെ ദേവൻ അവിടെ. ങ്ങും ഇല്ല.

    നിലമുഴുതു കൃഷി ചെയ്യുന്ന കർഷകന്റെ അടുത്തേക്ക് അദ്ദേഹം പോയിരിക്കയാണ്. കല്ലുടച്ചു വഴി നിരത്തുന്നവരുടെ അടുത്തേക്കും. പന്ത്രണ്ടു മാസവും അവർ പണിയെടുക്കുന്നു. വെയിലത്തും മഴയത്തും അദ്ദേഹം അവരുടെ കൂടെയുണ്ട്. അദ്ദേഹത്തിന്റെ കൈകളിൽ പൊടി പുരണ്ടിരിക്കുന്നു. നീയും നിന്റെ ശുഭ്ര വസ്ത്രങ്ങൾ മാറ്റി അദ്ദേഹത്തെപ്പോലെ മണ്ണിലേക്ക് ഇറങ്ങി ചെല്ലുക"

(ഗീതാജ്ഞലി വിവർത്തനം:

കെ.സി. പിള്ള, വി.എസ്. ശർമ്മ ) മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ.പി.ഭാസ്കർ പറഞ്ഞതു പോലെ

"കേരളത്തിന്റെ ആധുനികവൽക്കരണ പ്രക്രിയ അപൂർണമായി അവശേഷിക്കുകയാണ്. പ്രത്യക്ഷത്തിൽ ഒരു ആധുനിക സമൂഹത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും ബാഹ്യതലസ്പർശിയായ ആധുനികവത്ക്കരണം മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇപ്പോഴും നിലനില്ക്കുന്ന ഫ്യൂഡൽ കാല ജാതിമേധാവിത്വ മനോഭാവവും, വർദ്ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ സംഭവങ്ങളും അടിസ്ഥാന വർഗ്ഗത്തെപ്പോലും കീഴടക്കിയിരിക്കുന്ന സ്വർണ പ്രേമവുമൊക്കെ ഇതിനു തെളിവാണ്"

പൊറുതി കെട്ട ആലോചനകൾ വന്നു നിറയുമ്പോൾ ഉത്സവഛായയിൽ അഭിരമിക്കുന്നവരായി നമ്മൾ മാറിക്കൂടാ. ഹൃദയത്തിന്റെ വാതിൽ തുറന്നാൽ കാണുന്ന പൊള്ളുന്ന കാഴ്ചകൾ കൂടി സംവാദമാകണം. നന്മ തേടുന്ന ഓരോ മനുഷ്യന്റെ വളർച്ചയ്ക്കും അത് അത്യാവശ്യമാണ്. അതുകൊണ്ട് കുറച്ചു ദിവസമായി നടന്നു വരുന്ന ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ നല്കുന്ന സച്ചിദാനന്ദന്റെ വോയ്സ് മെസേജിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

whatsapp-image-2025-03-13-at-10.57.09_3be59eb6
whatsapp-image-2025-03-13-at-10.57.20_8999f43f
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan