
നവ കേരള നിർമ്മിതിയിൽ
കാർഷികമേഖലയുടെ പങ്ക്
: രവീന്ദ്രൻ കൊടക്കാട്
വിഷം തീണ്ടിയ പച്ചക്കറികൾ,
പഴങ്ങൾ പടിയ്ക്ക് പുറത്ത്
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലും ശാസ്ത്രീയ മായ ഇടപെടൽ വഴിയും സാങ്കേതികവിദ്യയുടെ പ്രയോഗം കൊണ്ടും കേരളത്തിൻ്റെ കാർഷികമേഖലയെ നവീകരിച്ചു കൊണ്ട് ഉല്ലാദന മേഖലയിൽ വർദ്ധനവുണ്ടാക്കിക്കൊണ്ട് നവകേരളത്തിൻ്റെ സൃഷ്ടിയിൽ കേരളത്തിൻ്റെ കാർഷികമേഖലക്ക് അതിൻ്റെതായ സംഭാവനകൾ നിർവ്വഹിക്കാൻ കഴിയും വിധം കാർഷിക മേഖലകളിൽ വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികൾ ക്ക് രൂപം നൽകണം ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു നാടിൻ്റെ സമ്പത്ത് - ഭക്ഷ്യ ഉല്പാദനരംഗത്ത് ശ്രദ്ധ ഊന്നിക്കൊണ്ട് വിഷരഹിതമായ ഭക്ഷ്യോല്പന്നങ്ങൾ ഉണ്ടാക്കിയെടുത്ത് ജനങ്ങൾക്ക് ലഭ്യമാക്കുന്ന വിധത്തിൽ കാർഷിക പദ്ധതികൾ പൊളിച്ചെഴുതണം - നാട്ടിന്നാവശ്യമായ അരി, ചെറുധാന്യങ്ങൾ പഴം, പച്ചക്കറികൾ പാൽ , മാംസം, മത്സ്യം ഇവ അഭ്യന്തരമായി ഉല്പാദനം സാധ്യമാവണം-
വയലുകൾ ഏറ്റവും വലിയ ജൈവ ആവാസ വ്യവസ്ഥയും ജല സംരക്ഷിത ഇടം കൂടിയാണ്. ഇന്ന് കേരളത്തിലെ 20 മുതൽ 35 ശതമാനം വയൽ ഭൂമി മാത്രമേ കൃഷിക്കായി പ്രയോജനപ്പെടുത്തുന്നുള്ളു - മുഴുവൻ തരിശിടങ്ങളെയും കൃഷിയിടങ്ങളായി പരിണമിപ്പിക്കണം. സാധ്യതക്കനുസരിച്ച് ഇരിപ്പൂ കൃഷി യും സാധ്യമാവണം.
ഇടവേളകളിൽ ചെറു ധാന്യങ്ങളും പച്ചക്കറി കൃഷിയും നടത്തണം. ജലലഭ്യത കുറഞ്ഞുവരുന്നതിനാൽ നാടൻ തോടുകളും ചെറു കുളങ്ങളും നവീകരിച്ച് നീരുറവ ശക്തി പ്പെടുത്തണം - വയലുകളെ ടൂറിസ്റ്റ് മേഖലയുമായി ബന്ധപ്പെടുത്തി ഉദാ: കൊല്ലങ്കോട്
സമ്പദ് വ്യവസ്ഥക്ക് ശക്തി പകരണം.
ഓരോ ജില്ലയിലെയും പ്രത്യേകം പ്രത്യേകം സാഹചര്യം കണക്കിലെടുത്ത് കൃഷിഭൂമിയുടെ യഥാർത്ഥ സ്ഥിതി വിവര കണക്ക് ശരിയാക്കിയെടുത്ത് ഏതെല്ലാം ഭക്ഷ്യ ഉല്പന്നങ്ങൾ സാധ്യമാകും എന്ന പരിശോധനനടത്തി data bank ഉണ്ടാക്കണം - കൃഷി സാമൂഹ്യ ഉത്തരവാദിത്ത ത്തോടെ നിർവ്വഹിക്കപ്പെടുകയും കർഷകർക്ക് ഈ പരിപാടിയിൽ മുഖ്യ പങ്കാളിത്തം നൽകുകയും വേണം. അതാത് ജില്ലകളിൽ ഉല്പാദിപ്പിക്കുന്ന നെല്ല് അതാതിടങ്ങളിൽ തന്നെ സംസ്കരിച്ചെടുത്ത് അരിയും ഇതര ഭക്ഷ്യോല്പന്നങ്ങളും ഉണ്ടാക്കി വിതരണം ചെയ്യാൻ സാധിക്കണം. കൃഷിക്കാരുടെ കൂട്ടായ്മയിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനികളുണ്ടാക്കിയോ സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെയോ സ്വകാര്യ പങ്കാളിത്തത്തോടെ യോ ഇത് നിർവ്വഹിക്കാവുന്നതാണ്. എല്ലാ കാലാവസ്ഥയിൽ സാധ്യമാവുന്ന വിധത്തിൽ മഴ മറ പോളി ഹൗസുകൾ നിർമിച്ച് പത്തോ ഇ രൂപത്തിയഞ്ചോ ആളുകളടങ്ങിയ ക്ലസ്റ്ററുകളുണ്ടാക്കി കൂട്ടായ്മയിൽ പച്ചക്കറി /പഴവർഗ്ഗങ്ങൾ ഉല്പാദിപ്പിക്കാൻ സാധിക്കണം. പാൽ, മത്സ്യം, മാംസം ഇവയും ഈ രീതിയിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യാനാവണം. ഇത് സാധ്യമാകുന്ന വിധത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം - കൃഷി വകുപ്പ് ഈ രീതിയിലേക്ക് പുന: സംഘടിപ്പിക്കുകയും വേണം. ഒരുമുളക് ഇഞ്ചി,മഞ്ഞൾ ഏലം, കിഴങ്ങു വർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ ഇവയുടെ കൃഷിക്ക് പ്രത്യേകം ഊന്നൽ നൽകണം. പരമ്പരാഗതവിത്തുകൾ പരമാവധി സംരക്ഷിക്കപ്പെട്ടണം. വാണിജ്യ വിളകളുടെ കൃഷി ഭക്ഷ്യ കൃഷിയിൽ നിന്നും വേർപെടുത്തി അതിന് പ്രത്യേക പദ്ധതികളുണ്ടാവണം.
വയലുകളുടെ പൂർണ മായ വീണ്ടെടുപ്പിന് വേണ്ടിയുള്ള ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും നെൽകർഷകരുടെ പ്രത്യേകം കൂടിച്ചേരലുകൾ സാധ്യമാക്കി ഓരോ ജില്ലയിലെയും സാധ്യത പരിശോധിക്കപ്പെടണം തുടർന്ന് ബ്ലോക്ക് അടിസ്ഥാനത്തിലും മുനിസിപ്പൽ കോർപ്പറേഷൻ അടിസ്ഥാനത്തിലും തുടർ യോഗങ്ങൾ ഉണ്ടാവണം. പദ്ധതി നിർവ്വഹണത്തിന് ഓരോ പ്രദേശത്തെയും പ്രാദേശിക ഭരണ കൂടങ്ങൾ സഹകരണ സ്ഥാപനങ്ങൾ പാടശേഖരകമ്മിറ്റികൾ, വായനശാലകൾ കലാ സ്ഥാപനങ്ങൾ സ്കൂളുകൾ , കോളേജുകൾ കാർഷിക കോളേജുകൾ , സ്വയം സഹായ സംഘങ്ങൾ വ്യക്തികൾ സംഘടനകൾ ഇവരെയെല്ലാം ഭാഗവാക്കാക്കണം. തൊഴിലുറപ്പ് പദ്ധതിയെ ഉല്പാദന പ്രക്രിയയിൽ ഗുണപരമായി പ്രയോജനപ്പെടുത്തണം. വിത്തിറക്കലും വിളകൊയ്ത്തുമെല്ലാം ഉത്സവാന്തരീക്ഷത്തിൽ നടത്താനാവണം-
നവ കേരളത്തിലേക്ക് ആരോഗ്യത്തോടെ നമുക്ക് നടന്നു കയറാനാകണം.
രവീന്ദ്രൻ കൊടക്കാട്
944 7283777






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group